കോടതിയില്‍ ഉണ്ടായത് ഹാദിയക്ക് അനുകൂലമായ പരാമര്‍ശമെന്ന് ഷെഫിന്‍ ജഹാന്‍
മലപ്പുറം: കോടതിയില്‍ ഉണ്ടായത് ഹാദിയക്ക് അനുകൂലമായ പരാമര്‍ശമാണെന്നും ഹാദിയയെ സേലത്തുപോയി കാണുമെന്നും ഷെഫിന്‍ ജഹാന്‍. ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല.
വൈകാതെ തങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയ ഷെഫിന്‍ ജഹാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ പറഞ്ഞിരുന്നു. ഹാദിയയും ഒരുമിക്കുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും ഷെഫിന്‍ പറഞ്ഞു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




