ഇ.മൊയ്തു മൗലവി സമൂഹ നന്മക്കും, ജനതക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളി: ഉമ്മന്‍ ചാണ്ടി
പൊന്നാനി:സമൂഹ നന്മക്കും, ജനതക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു ഇ.മൊയ്തു മൗലവിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഇ.മൊയ്തു മൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ആറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ത്യാഗവും, സേവനവും ജീവിതത്തിലും പുലര്‍ത്തിയ നേതാവായിരുന്നു ഇ.മൊയ്തു മൗലവി. മൊയ്തു മൗലവിയുടെ ജീവിതത്തെ സാര്‍ത്ഥകമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ നാമധേയത്തില്‍ രൂപം കൊണ്ട ചാരിറ്റി സൊസൈറ്റി നടത്തി വരുന്നത്.സര്‍ക്കാര്‍ സഹായങ്ങള്‍ക്കൊപ്പം ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ കണ്ണീരൊപ്പുന്നതാണ്.നിര്‍ധനരെ സഹായിക്കണമെന്ന ചിന്ത വിലമതിക്കാനാവാത്ത കാര്യമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. പൊന്നാനി പി.സി.സി.സൊസൈറ്റിക്കു മുന്നില്‍ നിന്നാരംഭിച്ച മാനവിക മതേതര സന്ദേശ റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. റാലിക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്നം, ഫാ.ഡേവിഡ് ചെറമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി. ഈ വര്‍ഷത്തെ ഇ.മൊയ്തു മൗലവി ഗ്രാമീണ്‍ പുരസ്ക്കാര് ജേതാക്കളായ ഷാഫി പറമ്പില്‍ എം.എല്‍.എ, ആലങ്കോട് ലീലാകൃഷ്ണന്, ഡോ.വി.വി.ഹംസ എന്നിവര്‍ക്ക് ഉമ്മന്‍ ചാണ്ടി പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. ഷാജി കാളിയത്തേല്‍ അധ്യക്ഷത വഹിച്ചു.ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ഡി.സി.സി.പ്രസിഡന്റ് വി.വി.പ്രകാശ്, സി.ഹരിദാസ്, പ്രൊഫ. കടവനാട് മുഹമ്മദ്, യു. അബൂബക്കര്‍ ,സയ്യിദ് മുഹമ്മദ് തങ്ങള്‍, ഫൈസല്‍ തങ്ങള്‍, പി.റംഷാദ്, യൂസുഫ് ഷാജി, പി.കെ.സുബെര്‍ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]