ഇ.അഹമ്മദിന്റെ മകളുടെ ഭര്‍ത്താവ് ഡോ.ബാബു ഷെര്‍സാദ് മരിച്ചു

മലപ്പുറം: മുന്‍മന്ത്രിയും എം.പി യുമായിരുന്ന ഇ.അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയുടെ ഭര്‍ത്താവ് ഡോക്ടര്‍ ബാബു ഷെര്‍സാദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ദുബൈ റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം.
ദുബൈ വെല്‍കെയര്‍ ഹോസ്പിറ്റല്‍ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ബാബു ഷേര്‍സാദ് കോഴിക്കോട് കല്ലായി മുള്ളത്ത് കുടുംബാംഗമാണ്.
ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മൃതദേഹത്തോട് അധികൃതര്‍ കാണിച്ച അനാദരവും അനീതിയും പുറത്തു കൊണ്ടുവരുന്നതില്‍ മുഖ്യപങ്കുവഹിച്ചരില്‍ ഇദ്ദേഹവുണ്ടായിരുന്നു.ആശുപത്രിയിലെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ രോഗികളുടെ അവകാശങ്ങള്‍ നിയമമാക്കണമെന്ന് ആവശ്യമുന്നയിച്ച് നിയമപോരാട്ടം നടത്തുന്നതിനിടെയാണ് മരണം.
ഈ ആവശ്യമുന്നയിച്ച് ഡോ. ഷെര്‍സാദും ഭാര്യ ഡോ. ഫൗസിയയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി രേഖകള്‍ കൈമാറിയിരുന്നു. സുമയ്യ, സുസൈല്‍, സഫീര്‍ എന്നിവര്‍ മക്കളാണ്.
RECENT NEWS

മലപ്പുറത്ത് കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സമീപം ഇല്ലത്ത്മാട്ടില് താമസിച്ചിരുന്ന പരേതനായ പി പി നീലകണ്ഠന് മാസ്റ്ററുടെ മകന് പി പി രാജേഷ് (46), ചെനക്കലങ്ങാടി [...]