മലപ്പുറം നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ സിക്രട്ടറിയെ ഘരാവോ ചെയതു

മലപ്പുറം നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍  നഗരസഭ സിക്രട്ടറിയെ  ഘരാവോ ചെയതു

മലപ്പുറം: നഗരസഭയില്‍ തെരുവുവിളക്ക് റിപ്പയറിംഗുമായി ബന്ധപ്പെട്ട പ്രശനത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ സിക്രട്ടറിയെ ഘരാവോ ചെയതു.റിപ്പയറിംഗ് ഏറ്റെടുത്ത കമ്പനി ഏതൊക്കെ വാര്‍ഡിലാണ് തകരാര്‍
പരിഹരിക്കുന്നതിന് പോകുന്നതെന്ന് നഗരസഭ ലഡ്ജറില്‍
രേഖപ്പെടുത്തേണ്ടതാണ.് എന്നാല്‍ ഭരണപക്ഷവാര്‍ഡുകളില്‍ മാത്രമാണ് ഇവര്‍
പോകുന്നതെന്നും പ്രതിപക്ഷ വാര്‍ഡുകളെ അവഗണിക്കുകയാണെന്നും
ചൂണ്ടിക്കാട്ടിയാണ് അംഗങ്ങള്‍ സിക്രട്ടറിയെ ഘരാവോ ചെയതത്. തുടര്‍ന്ന്
ലഡ് ജര്‍ പരിശോധിച്ചപ്പോഴും ഇത് വ്യക്തമായി.

തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സിക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും
ചെയ്തു. ഓരോ ദിവസം ഓരോ വാര്‍ഡ് എന്ന ക്രമത്തിലായിരിക്കും
സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗെന്നും ഇത് ലഡ്ജറില്‍ രേഖപ്പെടുത്തി അതത്
വാര്‍ഡിലെ കൗണ്‍സിലര്‍മാര്‍ ഒപ്പ് വെക്കുന്ന നടപടി സ്വീകരിക്കുമെന്നും
സിക്രട്ടറി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഘരാവോ
അവസാനിപ്പിച്ചത് .പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, അംഗങ്ങളായ വിനോദ് , പാര്‍വതിക്കുട്ടി ടീച്ചര്‍, അബ്ദുഹാജി, മിര്‍ഷാദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!