മലപ്പുറം ജില്ലക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ ചെറുത്ത് തോല്‍പിക്കുമെന്ന് പി.കെ.ഫിറോസ്

മലപ്പുറം ജില്ലക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ ചെറുത്ത് തോല്‍പിക്കുമെന്ന് പി.കെ.ഫിറോസ്

വളാഞ്ചേരി: മലപ്പുറം ജില്ലക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ ചെറുത്ത് തോല്‍പിക്കുമെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്. വളാഞ്ചേരി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയ പ്രചരണങ്ങളാണ് തല്‍പരകക്ഷികള്‍ അഴിച്ചുവിടുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ യൂത്ത് ലീഗിന് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സി.എം.റിയാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം അബ്ദുല്‍ ഗഫൂര്‍, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങല്‍, ജന.സെക്രട്ടറി സലാം വളാഞ്ചേരി , നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സലിം മണ്ടായപ്പുറം, ജന.സെക്രട്ടറി അഡ്വ.പി.പി .ഹമീദ്, മുനിസിപ്പല്‍ ഭാരവാഹികളായ പി.നസീറലി, മുജീബ് വാലാസി, വി.പി.അബ്ദുല്‍ ജബ്ബാര്‍, വി.പി.ഇസ്ഹാഖ് മാസ്റ്റര്‍, എന്‍.സൈനുല്‍ ആബിദ്, പി.പി. ഷിഹാബ് പ്രസംഗിച്ചു.

Sharing is caring!