മുസ്ലിംലീഗിന്റെ 12മണിക്കൂര് ധര്ണ നാളെ കോഡൂരില്

മലപ്പുറം: ഗെയില് വാതക പൈപ്പ് ലൈന് ജനവാസകേന്ദ്രത്തില് നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു കോഡൂര് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ചൊവ്വാഴ്ച്ച രാവിലെ ഒമ്പതു മണി മുതല് രാത്രി ഒമ്പതു വരെ ഗെയില് വാതക പൈപ്പ് ലൈന് വാല്വ് പ്രദേശങ്ങളായ വെസ്റ്റ് കോഡൂരില് നടത്തും.
രാവിലെ ഒമ്പതിനു മുസ്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെ.പി.എ മജീദ് ധര്ണ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുളള എംഎല്എ മുഖ്യപ്രഭാഷണം നടത്തും. ജനസാന്ദ്രത കൂടിയ മേഖലയിലൂടെ പോകുന്ന ഗെയില് വാതക പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റണമെന്നാണ് കോഡൂര് പഞ്ചായത്ത് മുസ്ലിംലീഗിന്റെ ആവശ്യമെന്നു നേതാക്കള് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്പ്പാടന്, ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സെയ്ദ്, മുസ്ലിംലീഗ് മണ്ഡലം ജനറല് സെക്രട്ടറി വി. മുസ്തഫ, ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്വര് മുള്ളമ്പാറ, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് എന്നിവര് പ്രസംഗിക്കും. വൈകുന്നേരം ഏഴിനു കെ.എന്.എ ഖാദര് എംഎല്എ, അബ്ദുറഹിമാന് പുല്പ്പറ്റ, നൗഷാദ് മണ്ണിശേരി, ഉമ്മര് അറക്കല് എന്നിവര് പ്രഭാഷണം നടത്തും.
RECENT NEWS

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾക്ക് എം പിയില്ലാതായി
ലോക്സഭ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കോടതി വിധി വന്ന ഇന്നലെ മുതൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്.