മലപ്പുറത്തെ ഗെയില്‍ ഇരകള്‍ക്ക് ആവേശം പകരാന്‍ നര്‍മദാ സമരപോരാളി ഡോ.സന്ദീപ് പാണ്ഡെ ഇന്ന് എരഞ്ഞിമാവ് സമരഭൂമിയില്‍

മലപ്പുറത്തെ ഗെയില്‍  ഇരകള്‍ക്ക് ആവേശം പകരാന്‍  നര്‍മദാ സമരപോരാളി ഡോ.സന്ദീപ് പാണ്ഡെ ഇന്ന് എരഞ്ഞിമാവ് സമരഭൂമിയില്‍

മാഗ്സസെ അവാര്‍ഡ് ജേതാവും നര്‍മദാ ബച്ചാഓ ആന്തോളന്‍ സമരത്തിന്റെ മുഖ്യപോരാളികളിലൊരാളുമായ ഡോ.സന്ദീപ് പാണ്ഡെ ഇന്ന് തിങ്കള്‍ രാവിലെ 8മണിക്ക് എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധസമര ഭൂമിയില്‍ ഇരകള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് സന്ദര്‍ശിക്കുന്നതാണ്.എരഞ്ഞിമാവ് ഗെയില്‍ സമരത്തിന് പ്രാദേശികതലത്തില്‍ പുതിയ സമരപന്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു.ഈ സമരപന്തലുകളുടെ കീഴില്‍ ഇരകളും സമരസമിതി നേതാക്കന്മാരും ഒരുമിച്ചുള്ള പോരാട്ടമാണ് വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്നത്.കാവനൂരിലെ ചെങ്ങര തടത്തിലും,ഏലിയാപറമ്പിലും,കിഴുപറമ്പ് പഞ്ചായത്തിലെ വാദിനൂരും,കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍പറമ്പിലും,പൂക്കോട്ടൂരിലും സമരപന്തലുകള്‍ ഉയര്‍ന്നു.നാളെയും മറ്റന്നാളുമായി പദ്ധതികടന്നുപോകുന്ന മുഴുവന്‍ പഞ്ചായത്തുകളിലും സമരപന്തല്‍ ഉയരുന്നതാണ് എന്ന് എരഞ്ഞിമാവ് സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അറിയിച്ചു.

Sharing is caring!