തിരൂര്‍ വിബിന്‍ വധം; ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍ വിബിന്‍ വധം; ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിബിനെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മംഗലം സ്വദേശി വളപ്പില്‍ ഫുആദ്(29) നെയാണ് അന്യേഷണ സംഘം തൃച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഇതോടെ കേസില്‍ ഒരു വനിത ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു.ബിബിന്റെ നീക്കങ്ങള്‍ മറ്റു പ്രതികളെ അറിയിക്കുകയും, ഗൂഡാലോചന നടത്തി എന്നതുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. തൃച്ചിയില്‍ മുന്‍പ് പഠിച്ചിരുന്ന ബന്ധം വെച്ച് ഒളിവില്‍ കഴിയുകയായിരുന്നു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Sharing is caring!