ഒറ്റ നമ്പര്‍ ലോട്ടറി നിലമ്പൂരില്‍ ഒരാള്‍ അറസ്റ്റില്‍

നിലമ്പൂര്‍: ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പില്‍ നിലമ്പൂരില്‍ ഒരാള്‍ അറസ്റ്റില്‍. കാവന്നൂര്‍ കിളിക്കല്ലിങ്ങല്‍ കക്കാം പൊയില്‍ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ഓടായിക്കലിലുള്ള ഇയാളുടെ കടയില്‍ അനധികൃത ലോട്ടറി ഇടപാടു നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ. കെ.എ. ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കേരള സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകളുമായി ബന്ധപ്പെട്ടായിരുന്നു സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ടിക്കറ്റിന്റെ അവസാന മൂന്നക്കം വെച്ചാണ് കടലാസ്സില്‍ നമ്പറുകള്‍ എഴുതികൊടുത്തുവന്നിരുന്നത്. 10 രൂപ പ്രകാരം വാങ്ങിയാണ് നമ്പറുകള്‍ നല്‍കുന്നത്. സമ്മാനമടിക്കുന്ന ടിക്കറ്റിന്റെ നമ്പറിനു തുല്യമായി വന്നാല്‍ 5000 രൂപ വെച്ച് കിട്ടുമെന്നതാണ് പ്രലോഭനം. ഇത്തരത്തില്‍ നിരവധി സാധാരണക്കാരാണ് പണം നഷ്ടപ്പെടുത്തുന്നതെന്ന് സി.ഐ പറഞ്ഞു. സമ്മാനം ലഭിക്കുന്ന നമ്പറുകള്‍ വാട്സ് ആപ് സന്ദേശങ്ങളായാണ് ഇയാള്‍ കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ ഇത്തരം അനധികൃത ലോട്ടറി വ്യാപകമാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും സി.ഐ.പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]