കല്ല്യാണം ഇഷ്ട ടീമിന് സമര്പ്പിച്ച് ആരാധകന്
കോട്ടക്കല്: ഫുട്ബോള് ഇഷ്ടത്തിന്റെ പല രൂപങ്ങളും നമ്മള് കണ്ടിട്ടുണ്ട്. പന്ത് കളിയെ ജീവന് തുല്ല്യം സ്നേഹിക്കുന്ന മലപ്പുറത്തുകാരുടെ കഥയും നമ്മള് കേട്ടിട്ടുണ്ട്. മലപ്പുറത്തിന്റെ ഫുട്ബോള് സ്നേഹത്തിന്റെ വേറിട്ട ഉദാഹരണമാണ് ഇര്ഷാദ്. തന്റെ കല്ല്യാണം തന്നെ ഇഷ്ട ടീമിന് സമര്പ്പിച്ചിരിക്കുകയാണ് ഈ വൈലത്തൂര് സ്വദേശി.
ഇര്ഷാദ് മണിയറ ഒരുക്കിയിരിക്കുന്നത് അര്ജന്റീനന് പതാകയുടെ നിറത്തിലാണ്. റൂമിലെ കര്ട്ടനും ബെഡ്ഷീറ്റുമെല്ലാം വെള്ളയും നീലയും നിറത്തില്. മുറി മുഴുവന് അര്ജന്റീനന് ഫുട്ബോള് അസോസിയേഷന്റെ ലോഗോയുമുണ്ട്. ഇഷ്ടതാരം മെസ്സിയുടെ നമ്പറായ പത്താം നമ്പര് ജഴ്സിയില് ഇര്ഷാദിന്റെയും സഹധര്മിണി മുഹ്സിനയുടെയും പേരച്ചടിച്ച് അലങ്കാരമായി ഒരുക്കുകയും ചെയ്തിട്ടുണ്ട്.
അര്ജന്റീന ഫുട്ബോള് ഫാന്സ് കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഇര്ഷാദിന്റെ മണിയറ ഫോട്ടോ വന്നത്. ഇര്ഷാദിന് ആശംസയര്പ്പിച്ച് ആരാധകര് നിരവധി കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]