പഞ്ചാബില്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍

പഞ്ചാബില്‍  ശിഹാബ് തങ്ങള്‍  മെമ്മോറിയല്‍  ഹ്യൂമാനിറ്റേറിയന്‍  ഫൗണ്ടേഷന്‍

ജലന്ദര്‍ (പഞ്ചാബ്): പഞ്ചാബിലെ മത സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യം വെച്ച് ജലന്ദറിലെ ലൗലി പ്രൊഫഷണല്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം നിര്‍മ്മിക്കുന്ന സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (സ്മാഷ്) ശിലാസ്ഥാപനം ജലന്ദറില്‍ നടന്നു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ക്കിടയിലെ സൗഹൃദാന്തരീക്ഷം തകര്‍ന്ന് ബന്ധങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന ഈ കാലത്ത് ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനശവും ലോക സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ സംരഭത്തിന് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ശിലാസ്ഥാപനം നടത്തി

ജലന്ദര്‍ (പഞ്ചാബ്): പഞ്ചാബിലെ മത സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യം വെച്ച് ജലന്ദറിലെ ലൗലി പ്രൊഫഷണല്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം നിര്‍മ്മിക്കുന്ന സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (സ്മാഷ്) ശിലാസ്ഥാപനം ജലന്ദറില്‍ നടന്നു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ക്കിടയിലെ സൗഹൃദാന്തരീക്ഷം തകര്‍ന്ന് ബന്ധങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന ഈ കാലത്ത് ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനശവും ലോക സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ സംരഭത്തിന് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മുന്നേറ്റത്തിന്ന് ധാര്‍മികത അനിവാര്യമാണെന്നും അതിനായി വിവിധ പദ്ധതികള്‍ ത്തവിഷ്‌കരിച്ച് നപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തക്ബീര്‍ ധ്വനികള്‍ കൊണ്ടു മുഖരിതമായ അന്തരീക്ഷത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം. സ്മാഷ് ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന കള്‍ചറല്‍ സെന്റര്‍ സമൂഹിക ബാധ്യതയാണെന്നും അതിന്റെ സാക്ഷാത്കരത്തിനു എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു. മതപരമായ കര്‍മങ്ങള്‍ നിര്‍വഹികുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ ചിരകാല സ്വപനമാണ് ഇതിലൂടെ നാന്ദി കുറിക്കപ്പെടുന്നത്. ജലന്ദരില്‍ പ്രത്യേകം സജ്ജമാക്കിയ ശിഹാബ് തങ്ങള്‍ നഗറിലെ പരിപാടിയില്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എല്‍. പി. യു. ചാന്‍സിലര്‍ അശോക് മിത്തല്‍, പഞ്ചാബ് മുഫ്തി ഇര്‍തിഖാഉല്‍ ഹസന്‍, മുന്‍ പഞ്ചാബ് മന്ത്രി ജോഗിന്ദര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം വിദ്യാര്‍ഥികളെ മുക്ത ഖണ്ഡം പ്രശംസിക്കുകയും ചെയ്തു. കേരളീയ പഞ്ചാബ് സംസാകാരങ്ങളുടെ സങ്കലനമാണ് ഇതിലൂടെ സാധ്യമായതെന്നും സമൂഹത്തിനു വലിയ മുതല്‍ കൂട്ടവട്ടെയെന്നും മുന്‍ പഞ്ചാബ് മന്ത്രി ജോഗീന്ദര്‍ സിങ് ആശംസിച്ചു. ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി, പി. വി. അബ്ദുല്‍ വഹാബ് എം.പി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, സി. കെ. സുബൈര്‍, ടി. പി. അഷ്‌റഫലി, അഹ്മദ് സാജു, എന്‍ എ കരീം, റാഷിദ് ഗസാലി, സൈനുല്‍ ആബിദീന്‍ ഹുദവി, തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഹമ്മദ് ഹുദവി പദ്ധതി വിശദീകരണം നടത്തി. അസ്‌ലം മണ്ണാര്‍ക്കാട് സ്വാഗതവും റസാഖ് ഹുദവി നന്ദി പ്രഭാഷണവും നടത്തി. പരിപാടിയോടാനുബന്ധിച്ചു പ്ലാഹി മദ്രസ വിദ്യാര്‍ഥികള്‍ നഅത് ആലാപനം നടത്തി. ഹാജി ഗുലാം സര്‍ബര്‍, സലീം ആയഞ്ചേരി, മുസ്തഫ കോരട്ടിക്കാര, യൂസുഫ് ഹാജി, ഷിയാസ് സുല്‍ത്താന്‍, ഡോ.ശാനിദ് മംഗലത്ത്, ഒളിമ്പിക് അഷ്‌റഫ്, മുജീബ് ജൈഹൂന്‍, ഫാസില്‍ നാദാപുരം, ശഫ്രിന്‍, അജ്മല്‍ നാദാപുരം, ഷാഫി കാപ്പാട്, ഷഹീന്‍ കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ പഞ്ചാബിലെത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും അബ്ദുല്‍ വഹാബ് എം പിക്കും ഫഗവാര തഹസില്‍ദാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, നാട്ടുകാരും ചേര്‍ന്നു ഊഷ്മള സ്വീകരണമാണ് നല്‍കിയത്. കേരളത്തില്‍ നിന്നുമുള്ള സയ്യിദന്മാരും ലീഗ് രാഷ്ട്രീയ നേതാക്കളും സന്ദര്‍ശനം പ്രമാണിച്ചു ലൗലി ചാന്‍സലര്‍ അശോക് മിത്തല്‍ പ്രത്യേക കൂടിക്കാഴ്ച ഒരുക്കിയിരുന്നു. തുടര്‍ന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി.യുടെ നേതൃത്യത്തില്‍ വൈകീട്ട് വാഗാ ബോര്‍ഡറില്‍ എത്തിയ കേരള സംഘത്തിന് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. ബി.എസ്.എഫ് .ഐ .ജി.മുഗള്‍ ഗോയലിന്റെ നേതൃത്യത്തില്‍ അതിര്‍ത്തി സുരക്ഷാ സേന സ്വീകരിച്ചു.

Sharing is caring!