മഅ്ദിന് അക്കാദമിയുടെ അര്മോണിയ ജേണല് പ്രകാശനം ചെയ്തു
മലപ്പുറം: മഅ്ദിന് അക്കാദമിയുടെ ആഭിമുഖ്യത്തില് പ്രസിദ്ധീകരിക്കുന്ന അര്മോണിയ ജേണല് യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന് മുബാറക് അല് നഹ്യാന് പ്രകാശനം ചെയ്തു. അബൂദാബിയില് നടന്ന ചടങ്ങില് ഫോറം ഫോര് പ്രമോട്ടിംഗ് പീസ് ഇന് മുസ്ലിം സൊസൈറ്റീസ് പ്രസിഡന്റ് ശൈഖ് അബ്ദുല്ലാ ബിന് ബയ്യ, അര്മോണിയ എഡിറ്റര് ഇന് ചീഫ് ഡോ.റോബര്ട്ട് ഡിക്സന് ക്രയിന്, മഅ്ദിന് അക്കാദമി ചെയര്മാന് ഇബ്റാഹീമുല് ഖലീല് അല് ബുഖാരി, സായിദ് യൂണിവേഴ്സിറ്റി പ്രസിഡന്ഷ്യല് ഓഫീസ് ഉപദേശകന് ഡോ.നസ്ര് മുഹമ്മദ് ആരിഫ് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. മഅ്ദിന് അക്കാദമിയുടെ ഇരുപതാം വാര്ഷികാഘോഷമായ വൈസനിയം പദ്ധതികളുടെ ഭാഗമായാണ് അര്മോണിയ പ്രസിദ്ധീകരണമാരംഭിക്കുന്നത്.
വിവിധ സമൂഹങ്ങള്ക്കിടയില് നിലനില്ക്കുന്ന സൗഹൃദവും ഒരുമയും ശക്തിപ്പെടുത്തുകയും വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണാന് പ്രേരിപ്പിക്കുകയുമാണ് അര്മോണിയയുടെ ലക്ഷ്യം. അമേരിക്കയിലെ വെര്ജീനിയയിലാണ് ജേണലിന്റെ എഡിറ്റോറിയല് ഓഫീസ്. ഡോ. റോബര് ഡിക്സന് ക്രയിനിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചംഗ എഡിറ്റോറിയല് സമിതിയാണ് വര്ഷത്തില് മൂന്നു തവണ പ്രസിദ്ധികരിക്കുന്ന അര്മോണിയയുടെ ഉള്ളടക്കം തീരുമാനിക്കുക. വിവിധ രാജ്യങ്ങളിലെ അക്കാദമിക് പണ്ഡിതരും സര്വ്വകലാശാലകളുമായി ബന്ധപ്പെട്ട് വിപുലമായ അര്മോണിയ പത്രാധിപ സമിതിയും ഗവേഷരുടെ കൂട്ടായ്മയും വര്ഷത്തില് മൂന്നു തവണ ഒന്നിച്ചു ചേരും. കഴിഞ്ഞയാഴ്ച മലപ്പുറം മഅ്ദിന് അക്കാദമിയില് ചേര്ന്ന അര്മോണിയ സിമ്പോസിയമായിരുന്നു ഇതില് ആദ്യത്തേത്.
2018 ഏപ്രിലില് യു.എസിലാണ് അടുത്ത സമ്മേളനം. എക്സ്പോ 2020 അന്താരാഷ്ര്ട ഉപദേശക അംഗമായ പ്രൊഫ. അദം സിമൗസ്കി, ശൈഖ് മഹ്ഫൂസ് ബിന് ബയ്യ, ഫോറം ഫോര് പ്രമോട്ടിംഗ് പീസ് ഇന് മുസ്ലിം സൊസൈറ്റീസ എക്സിക്യുട്ടീവ് ഡയറക്ടര് സെഷാന് സഫര്, അമേരിക്കന് അക്കൗണ്ടബിലിറ്റി പ്രൊജക്ട് ഓഫീസര് ഡോ.ജോണ് ക്രയിന്, ഡോ. അബ്ബാസ് പനക്കല്, മുഹമ്മദ് അനീസ്, ഉമര് മേല്മുറി, സഈദ് ഊരകം സംബന്ധിച്ചു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]