എംഎസ്എഫ് ജില്ലാകമ്മിറ്റി മരവിപ്പിച്ചു

എംഎസ്എഫ് ജില്ലാകമ്മിറ്റി മരവിപ്പിച്ചു

കോഴിക്കോട്: എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം സ്ഥാന നേതൃത്വം ഇടപെട്ട് മരവിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണ് നടപടി. വര്‍ഷങ്ങളായ എംഎസ്എഫിന്റെ കുത്തകയായിരുന്ന മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനം കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പിടിച്ചെടുത്തിരുന്നു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ പല കോളേജുകളിലും എംഎസ്എഫ് തോല്‍ക്കുകയും ചെയ്തിരുന്നു. മലപ്പുറം കോളേജില്‍ അടക്കം പല കോളേജുകളിലും സുപ്രധാന സീറ്റുകളും എംഎസ്എഫിന് നഷ്ടമായ അവസ്തയും നേതൃത്വത്തിന്റെ ഇടപെടലിന് കാരണമായിട്ടുണ്ട്.

സ്‌കൂള്‍, പോളി ടെക്‌നിക്ക് തെരഞ്ഞെടുപ്പുകളിലും എംഎസ്എഫ് ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. സംഘടന വളര്‍ത്താനുള്ള പരിപാടികള്‍ ആസുത്രണം ചെയ്യുന്നതിലും ജില്ലാ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയതിന് ശേഷമാണ് നടപടി.

Sharing is caring!