മലപ്പുറത്തിന്റെ നന്മയെ പ്രശംസിച്ച് മന്ത്രി ജി സുധാകരന്‍

മലപ്പുറത്തിന്റെ നന്മയെ പ്രശംസിച്ച് മന്ത്രി ജി സുധാകരന്‍

മലപ്പുറം: ജില്ലയുടെ നന്മയെ പ്രശംസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. നാടുകാണി – പരപ്പനങ്ങാടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെയും മലപ്പുറം – വലിയങ്ങാടി റോഡിന്റെ പൂര്‍ത്തീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുു മന്ത്രി. മാതൃകാപരമായ രാഷ്ട്രീയം കാഴ്ചവക്കുന്ന സ്ഥലമാണ് മലപ്പുറം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയില്‍ എത്തിയ സമയത്ത് അനിഷ്ട സംഭവങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദത്തിനും മതനിരപേക്ഷതക്കും പേര് കേട്ട സ്ഥലമാണ് മലപ്പുറം. എല്ലാ തരത്തിലുള്ള തീവ്രവാദത്തെയും ജില്ലയില്‍ എതിര്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് മലപ്പുറമുള്ളത്. കലാ – കായിക രംഗത്തും ഏറെ സംഭാവന നല്‍കാന്‍ നാടിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കേത്തലയില്‍ നടന്ന പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. പികെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായി. പിവി അന്‍വര്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍, ബുഷ്‌റ സക്കീര്‍, ഹഫ്‌സത്ത് മച്ചിങ്ങല്‍, വത്സല ടീച്ചര്‍, സുപ്രണ്ടിങ് എഞ്ചിനിയര്‍ പികെ മിനി, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ് ഹരീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!