യൂനിവേഴ്സിറ്റി യൂനിയന് തൂത്തുവാരി എസ്എഫ്ഐ
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില് എസ് എഫ് ഐക്ക് വന് വിജയം. അഞ്ച് ജനറല് സീറ്റില് അഞ്ചും എസ്എഫ്ഐ വിജയിച്ചു. കെഎസ്യു-എംഎസ്എഫ് മുന്നണിയില് കെഎസ്യു വിന് ഒരു സീറ്റ് പോലും നേടാനായില്ല. കോഴിക്കോട് എക്സിക്യൂട്ടീവ് സീറ്റിലേക്ക് വിജയിച്ച് എംഎസ്എഫ് ഒരു സീറ്റ് നേടി. കഴിഞ്ഞ വര്ഷം രണ്ട് സീറ്റുണ്ടായിരുന്നു. മലപ്പുറം എക്സിക്യൂട്ടീവ് സ്ഥാനം ആറ് വോട്ടിന് നഷ്ടപെട്ടപ്പോള് കോഴിക്കോട് സീറ്റ് ഒരു വോട്ടിന് നിലനിര്ത്താനായതാണ് ആശ്വാസമായത്.
ചെയര്പേഴസനായി കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആര്ട്സ് കോളെജ് വിദ്യാര്ത്ഥി സുജകൃഷ്ണന് 99 വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിച്ചു. ജനറല് സെക്രട്ടറിയായി മഞ്ചേരി എന് എസ് എസ് കോളെജ് വിദ്യാര്ത്ഥി മുഹമ്മദ് അലി ശിഹാബ് കെ തെരഞ്ഞെടുക്കപ്പെട്ടു, വൈസ് ചെയര്മാനായി അശ്വിന് ഹാഷ്മി ആനന്ദ് മുട്ടില് വയനാട് മുസ്ലിം ഓര്ഫനേജ് കോളെജ് വയനാട് 84 വോട്ടിന്റെ ഭൂരിപക്ഷത്തിലും , ലേഡി വൈസ് ചെയര്മാനായി രശ്മി കെ നിലമ്പൂര് അമല് കോളെജ് 93 വോട്ടിന്റെ ഭൂരിപക്ഷത്തിനും, ജോയിന്റ് സെക്രട്ടറിയായി അന്ഷ അശോകന് ശ്രീവ്യാസ എന് എസ് എസ് കോളെജ് വടക്കാഞ്ചേരി തുടങ്ങിയവര് വിജയിച്ചു. മലപ്പുറം പാലക്കാട്, തൃശൂര്, വയനാട് ജില്ലാ പ്രതിനിധികളായി യഥാക്രമം തുടങ്ങിയവര് വിജയിച്ചു. വയനാട് ജില്ലാ പ്രതിനിധിയായി എസ് എഫ് ഐ സ്ഥാനാര്ത്ഥി നന്ദകുമാര് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
RECENT NEWS
മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന് കുല്ലിയ ഓഫ് ഇസ്ലാമിക് സയന്സ് സ്റ്റുഡന്സ് യൂണിയന് മിസ്ബാഹുല് ഹുദയുടെ കീഴില് സംഘടിപ്പിക്കുന്ന മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബര് 25, 26 തീയതികളില് മലപ്പുറം മഅദിന് ക്യാമ്പസില് നടക്കും. കേരളത്തിലെ പ്രമുഖരായ [...]