ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍

ഫേസ്ബുക്കില്‍ പ്രവാചകന്‍  മുഹമ്മദ് നബിയെ മോശമായി  ചിത്രീകരിച്ച കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍

മലപ്പുറം: ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച യുവാവിനെ കൊണ്ടോട്ടി പോലീസ് അറസ്‌ററ് ചെയ്തു. ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പ് രൂപേശ് എന്ന രൂപേശ് സി രൂപു (30) വാണ് അറസ്‌ററിലായത്. ഫെയ്‌സ് ബുക്കില്‍ കഴിഞ്ഞ ദിവസം ഇയാള്‍ നബിയെ മോശമായി ചിത്രീകരിച്ച് നിരവധി പോസ്റ്റുകളിട്ടിരുന്നു.

ഇതിനെതിരെ ഒരാള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്‌ററിലാകുന്നത്. നേരത്തെ കൊണ്ടോട്ടി ഫെഡറല്‍ ബാങ്കിലും മഞ്ചേരി ധനലക്ഷ്മി ബാങ്കിലും താത്കാലിക ജീവനക്കാരനായ ഇയാള്‍ ഇപ്പോള്‍ പരപ്പനങ്ങാടി ഏറനാട് നിധി ലിമിററഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജറായി പ്രവര്‍ത്തിക്കുകയാണ്.

Sharing is caring!