അനസിന്റെ വീട്ടില്‍ ടിവിയില്ല, മാതപിതാക്കള്‍ കളിയും കാണാറില്ല ; കാരണം ഇതാണ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മിന്നും താരം അനസ് എടത്തൊടികയുടെ വീട്ടില്‍ ടിവി ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി കമന്ററേറ്റര്‍ ഷൈജു ദാമോദരന്‍. കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ് സിയും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഷൈജു ആ രഹസ്യം വെളിപ്പെടുത്തിയത്. കളിക്കടയില്‍ പരിക്കേറ്റ് അനസ് മടങ്ങിയ സമയത്തായിരുന്നു ഷൈജു ദാമോദരന്റെ പ്രതികരണം.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരത്തിനു വാങ്ങാന്‍ കഴിയാഞ്ഞിട്ടല്ല ഉമ്മക്കും ഉപ്പക്കും അതിഷ്ടമല്ല. അവര്‍ക്ക് തന്റെ മകന്റെ മത്സരം കാണാന്‍ കൊത്തിയില്ലാഞ്ഞിട്ടല്ല അവര്‍ക്ക് ഭയമാണ് മകന്‍ കളത്തില്‍ പരിക്കേല്‍ക്കുമോ എന്നുള്ള ഭയം. പരിക്കേറ്റാല്‍ അത് കാണാന്‍ കഴിയാത്ത അവസ്ഥ. ഇക്കാര്യം കൊണ്ടാണ് വീട്ടില്‍ ടിവി വാങ്ങിക്കാത്തതെന്ന് അനസിന്റെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം വിവരിച്ച് അദ്ദേഹം പറയുന്നു. മകന്റെ കളി കാണാന്‍ സ്റ്റേഡിയത്തിലും അവര്‍ വരാറില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

അനസിന്റെ ജീവിതം പുതുതലമുറയിലെ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മാതൃകയാണ്. കഷ്ടപ്പാടില്‍ നിന്നും ഉയര്‍ന്ന് വന്ന താരം കളി ആവേശമായി കാണുന്നവര്‍ക്കെല്ലാം പ്രചോദനമാണെന്നും ഷൈജു പറയുന്നുണ്ട്. കമന്ററി ബോക്‌സില്‍ കൂടെയുള്ള ജോപോള്‍ അഞ്ചേരി അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നു. ഒമ്പത് കളിയില്‍ തോല്‍വിയറിയാത്ത ഇന്ത്യന്‍ താരമെന്ന ബഹുമതിയെ കുറിച്ചും ജോപോള്‍ മത്സരത്തിനിടെ ഓര്‍മിപ്പിച്ചു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *