ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി മരിച്ചു
മലപ്പുറം: ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ മധ്യവയസ്കന് ചികിത്സയിലിരിക്കെ മരിച്ചു. തിരുരങ്ങാടി പന്താരങ്ങാടി ആണിത്തറ സ്വദേശി പരേതനായ പാണഞ്ചേരി മൊയ്തീന് കുട്ടിയുടെ മകന് അബ്ദുല്‍ സലാം (55) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറായ്ച ഉച്ചക്ക് മൂന്നിയൂര്‍ ആലിന് ചുവട് വെച്ചാണ് അബ്ദുല്‍ സലാം ബൈക്കില്‍ നിന്ന് തെറിച്ച് വീണത്. അപകടത്തെ തുടര്‍ന്ന് കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുരങ്ങാടി പി.എസ്.എം.ഒ കോളജില്‍ ലാബ് അസിസ്റ്റന്റും കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലെ ആലിക്കുട്ടി ആയുര്‍വേദ ഹോസ്പിറ്റലില്‍ ജീവനക്കാരനുമായിരുന്നു.
മാതാവ്:ആയിശ. ഭാര്യ: കാഞ്ഞിരത്തിങ്ങല്‍ ആമിന. മക്കള്‍: മുഹമ്മദ് മുഹസിന് (സിവില്‍ എന്‍ജിനിയര്‍, ദുബൈ), ഉമ്മുല്‍ ഫള്ല്, മര്‍ഫിയ, മര്‍വ. മരുമക്കള്‍: റഫീഖ് (പൊന്നാനി), സാബിര്‍ മുഹമ്മദ് (രണ്ടത്താണി). സഹോദരങ്ങള്‍: അബ്ദുസമ്മദ്, അഷ്റഫ്, ജമീല.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]