അല്ലാമാ ഇഖ്ബാല്‍ ഉര്‍ദു പുരസ്‌കാരം ശംസുദ്ദീന്‍ തിരൂര്‍ക്കാടിന് സമര്‍പ്പിച്ചു

അല്ലാമാ ഇഖ്ബാല്‍ ഉര്‍ദു പുരസ്‌കാരം  ശംസുദ്ദീന്‍ തിരൂര്‍ക്കാടിന് സമര്‍പ്പിച്ചു

മലപ്പുറം: അബുദാബി കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി ലോക ഉര്‍ദു ദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ സ്മാരക ഉര്‍ദു പുരസ്‌കാരം കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാട്, എം.പി. അബ്ദു സമദ് സമദാനിയില്‍നിന്ന് ഏറ്റുവാങ്ങി. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച യു.എ.ഇ. ഉര്‍ദു മഹാ സമ്മേളനത്തില്‍ വെച്ചാണ് പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സമര്‍പ്പിച്ചത്. ഇന്ത്യയിലെ ഉര്‍ദു ഭാഷാ പ്രചരണത്തിന് പൊതുവിലും കേരളത്തിലെ ഉര്‍ദു ചരിത്രാന്വേഷണത്തിന് പ്രത്യേകിച്ചും നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിന് ശംസുദ്ദീന്‍ തിരൂര്‍ക്കാടിനെ തെരഞ്ഞെടുത്തത്.

അബുദാബിയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി.കെ. അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. എം.പി. അബ്ദു സമദ് സമദാനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.ഐ.സി. ജനറല്‍ സെക്രട്ടറി കരപ്പത്ത് ഉസ്മാന്‍, എം.എ. മൊയിസ് സിദ്ദീഖി, എം.എ. അബൂബക്കര്‍, ജാഫര്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാട് മറുപടി പ്രസംഗം നിര്‍വ്വഹിച്ചു. മാസ്റ്റര്‍ സിനാന്‍ നൂറുല്ലയുടെ ഖുര്‍ആന്‍ പാരായണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടര്‍ന്ന് ഉര്‍ദു ഗസല്‍, ഖവ്വാലി എന്നിവയും അരങ്ങേറി.

Sharing is caring!