വള്ളിക്കുന്നില്‍ റയില്‍വേ റെഡ് സിഗ്നല്‍ സമരം നടത്തി

മലപ്പുറം: എ.ബി.വി.പി റാലിക്ക് തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സ്റ്റേഷനില്‍ സ്വാഗതമോതിക്കൊണ്ട് ഉച്ചഭാഷിണി ഉപയോഗിച്ചത് റയില്‍വേയെ സംഘ്വത്ക്കരിക്കുന്നതിന്റെ തെളിവാണെന്ന് വി.വി.പ്രകാശ് അഭിപ്രായപ്പെട്ടു. മലപ്പുറത്തോട് റയില്‍വേ കാണിക്കുന്ന അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന് പരിസരത്ത് സംഘടിപ്പിച്ച റെഡ് സിഗ്നല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ മൃതദേഹത്തോട് പോലും റയില്‍വേ വേണ്ട രീതിയില്‍ പരിഗണന നല്‍കാറില്ലെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. 28 ദീര്‍ഘദൂര ട്രെയിനുകള്‍ മലപ്പുറത്ത് എവിടെയും സ്റ്റോപ്പില്ല. രാജ്യറാണി എക്സ്പ്രസിന്റെ എണ്ണം കുറക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റ് ജില്ലയെ അപേക്ഷിച്ച് റയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും മലപ്പുറത്ത് കുറവാണ്. ജില്ലയോടുള്ള അവഗണ തുടര്‍ന്നാല്‍ ട്രെയിന്‍ തടയുകയും കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വസതിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. പി.ടി.അജയ് മോഹന്‍, കെ.പി.അബ്ദുല്‍ മജീദ്, എ.കെ.അബ്ദുറഹ്മാന്, പി.ഇഫ്തിഖാറുദ്ദീന്, വീക്ഷണം മുഹമ്മദ്, യാസര്‍ പൊട്ടൊച്ചോല, ടി.പി.ഗോപി, പി.നിധീഷ്, മുസ്തഫ അരിമ്പ്ര, സി.ഉണ്ണി മൊയ്തു, അസീസ് അരിമ്പ്ര, ജൈസല്‍ എളമരം, ഷഫ്രിന് കല്ലിടുമ്പന്‍, ഫാസില്‍ അരിമ്പ്ര, അജിത് മംഗലശ്ശേരി, പി.ടി.ഫിര്‍ദൗസ് പ്രസംഗിച്ചു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]