മലപ്പുറം കട്ടുപ്പാറയില്‍ അന്ധരുടെ നബിദിന റാലി

മലപ്പുറം കട്ടുപ്പാറയില്‍ അന്ധരുടെ നബിദിന റാലി

മലപ്പുറം: കാഴ്ചയില്ലാത്തവരുടെ നബിദിനറാലിയുമായി കട്ടുപ്പാറ എസ് എസ് എം അന്ധവിദ്യാലയം. 26ന് രാവിലെ എട്ടിനാണ് കട്ടുപ്പാറ ഗൈഡന്‍സ് ക്യാംപസില്‍ നിന്ന് റാലി തുടങ്ങുക. തുടര്‍ന്ന് കാഴ്ചയില്ലാത്തവരുടെ നേതൃത്വത്തില്‍ മൗലീദ് പാരായണവും നടക്കും. നബിദിന സമ്മേളനം എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്യും.

സുബൈര്‍ ഫൈസി കട്ടുപ്പാറ അധ്യക്ഷനാവും. ഷഹീര്‍ അന്‍വരി പുറങ്ങ് മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി 25ന് രാവിലെ ഒന്‍പതു മുതല്‍ അന്ധവിദ്യാലയങ്ങളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ നടക്കും. ദര്‍ശന ചാനല്‍ ഫെയിം ഷിഹാബ് അരീക്കോട് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദുണ്ണി കാളാച്ചാല്‍, ഷരീഫ് പൊന്നാനി എന്നിവര്‍ പങ്കെടുത്തു.
പങ്കെടുത്തു.

Sharing is caring!