സുന്നി മസ്ജിദില്‍ നിന്നും മടങ്ങുന്നതിനിടെ പത്തോളം പേരടങ്ങുന്ന സംഘം തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ ഖാസി പ്രശ്നവുമായി ബന്ധപ്പെട്ട് വയോധികനെ മര്‍ദ്ദിച്ചതായി പരാതി. ചെമ്മാട് സുന്നി മസ്ജിദ് ട്രഷററും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ പാലശ്ശേരി മാട്ടുമ്മല്‍ ഇബ്രാഹീംകുട്ടി ഹാജി (68)യെയാണ് പത്തോളം പേരടങ്ങുന്ന സംഘം മര്‍ദിച്ചത്.
സംഭവത്തില്‍ പരുക്കേറ്റ ഇബ്രാഹീംകുട്ടി ഹാജിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്തപ്പടിക്കു സമീപം ബൈപ്പാസ് റോഡില്‍ ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. ബൈപ്പാസിലെ നവരക്കായയിലെ സുന്നി മസ്ജിദില്‍ നിന്നും മടങ്ങുന്നതിനിടെ പത്തോളം പേരടങ്ങുന്ന സംഘം തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഖാസിയായ ഒ.കെ.അബ്ദുള്ളക്കുട്ടി മഖ്ദൂമിയെ മാസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന ഖാസി ഹൗസിലേക്ക് വീണ്ടും കൊണ്ടുവരാന്‍ ശ്രമം നടത്തുന്നതിലുള്ള വൈരാഗ്യമാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് ഇബ്രാഹീം കുട്ടിഹാജി പറഞ്ഞു. അതേസമയം സംഭവത്തിന് ഖാളി പ്രശ്നവുമായി ബന്ധമില്ലെന്നും തിരൂരങ്ങാടിയിലെ പ്രമുഖ കുടുംബത്തെ നിരന്തരമായി അവഹേളിക്കുന്ന തരത്തിലുണ്ടായ സമീപനം ചോദ്യം ചെയ്യുകയാണുണ്ടായതെന്നും മറുവിഭാഗം പറഞ്ഞു. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
RECENT NEWS

വയനാട്ടിലുള്ളത് എന്റെ കുടുംബം, അവരോട് ഹൃദയം കൊണ്ട് സംസാരിക്കും
നിലമ്പൂർ: വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബ ബന്ധമെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ വയനാട്ടുകാര്‍ക്ക് കാര്യം വിശദീകരിച്ച് എഴുതുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി [...]