പ്ലാസ്റ്റിക് കവറുകളോട് വിടപറഞ്ഞ് ചേറൂര്

വേങ്ങര: പ്ലാസ്റ്റിക് കവറുകളോട് വിടപറഞ്ഞ് കണ്ണമംഗലം പഞ്ചായത്ത് എട്ടാം വാര്‍ഡായ ചേറൂര്. പ്ലാസ്റ്റിക് ലഘൂകരണ പോരാട്ടം വെറും പ്രഖ്യാപനം മാത്രമല്ലെന്ന് പ്രവൃത്തിയിലുടെ തെളിയിക്കുകയാണ് വാര്‍ഡ് അംഗം യു.സക്കീന. പ്ലാസ്റ്റിക്ക് മാലിന്യം നാടിലെങ്ങും ഗുരുതര പ്രശ്നമായി തുടരുന്ന അവസരത്തിലാണ് പുത്തന്‍ തീരുമാനവുമായി ചേറൂര് ഗ്രാമം രംഗത്തെത്തുന്നത്. പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്ക്കിടവരുത്തുമെന്ന ബോധ്യം ഉള്ളവര്‍തന്നെ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താനാവാതെ ഇത് തീയിടുന്നത് നാട്ടിന് പുറത്ത് സര്‍വ്വസാധാരണമാണ്.
പ്ലാസ്റ്റിക്കുപയോഗം കുറച്ചുകൊണ്ടല്ലാതെ ഗുരുതരമായ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകില്ല എന്ന മുന്‍കരുതലോടെയാണ് സക്കീനയുടെ നേതൃത്വത്തില്‍ കോട്ടണ്‍ ക്യാരി ബാഗുനിര്മാണം പുരോഗമിക്കുന്നത്. വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള കോട്ടണ്‍ ക്യാരി ബാഗുകള്‍ തയ്യാറാക്കിയാണ് ഇത്തവണ സക്കീന ശ്രദ്ധേയയാവുന്നത്. ഗ്രാമം പ്ലാസ്റ്റിക്ക് മാലിന്യ മുക്ത ഗ്രാമമാക്കുന്നതിന്റെ രണ്ടാം ഘട്ടം ചേറൂര് പടപ്പറമ്പ് കോളനിയിലെ ഭാസ്കരന്റെ കടയില്‍ നിന്ന് തുണി സഞ്ചിയില്‍ സാധനങ്ങള്‍ വാങ്ങി വാര്‍ഡ് അംഗം സക്കീന ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചക്ക് രണ്ടിന് ഗ്രാമ സഭയുടെ ആസ്ഥാന മന്ദിരമായ ക്രാഫ്റ്റില്‍ നടക്കുന്ന ഗ്രാമസഭയില്‍ വാര്‍ഡിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും തുണി ബാഗുകള്‍ വിതരണം ചെയ്യുമെന്നും അവര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ അംഗനവാടി വര്‍ക്കര്‍ ബാനുവതി, റീജ, ബിന്‍ഷി, പുഷ്പവളളി, മൊയ്തീന് കുട്ടി കരിങ്കപ്പാറ, പുള്ളാട്ട് മുഹമ്മദ് അലി, അനി, ബാബു പങ്കെടുത്തു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]