ദമാമില്‍ വാഹനാപകടത്തില്‍ നിലമ്പൂര്‍ സ്വദേശി മരിച്ചു

ദമാമില്‍ വാഹനാപകടത്തില്‍  നിലമ്പൂര്‍ സ്വദേശി മരിച്ചു

നിലമ്പൂര്‍: ദമാമിലുണ്ടായ വാഹനാപകടത്തില്‍ നിലമ്പൂര്‍ വടപുറം സ്വദേശിയായ യുവാവ് മരിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന കാസര്‍ഗോഡ് സ്വദേശിക്ക് ഗുരുതരമായി പരുക്കേറ്റു. വടപുറം വള്ളിക്കെട്ട് ശേഖരാറ്റില്‍ ഇബ്രാഹിമിന്റെ മകന്‍ ആസിഫ് (26) ആണ് മരിച്ചത്. കാസര്‍ഗോഡ് ദേലമ്പാടി സ്വദേശി ബഷീറിനാണ് പരുക്കേറ്റത്. ഇയാള ദമാമിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമാമില്‍ നിന്നും റിയാദിലേക്ക് പുറപ്പെട്ട വാഹനം ചെക്ക് പോയിന്റിനു സമീപത്തുവച്ച് ട്രൈലറിന് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആസിഫിന്റെ മൃതദേഹം ദമാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയിലാണ്. മൃതദേഹം ദമാമില്‍ ഖബറടക്കുമെന്ന് കുടുംബങ്ങള്‍ അറിയിച്ചു. അവധിക്ക് വന്ന ആസിഫ് അഞ്ച് മാസം മുമ്പാണ് നാട്ടില്‍വന്ന് മടങ്ങിയത്. ഭാര്യ: ഷിഫ്‌ന ഷെറിന്‍. മക്കള്‍: ദയ്യാന്‍, ദിന്‍ഷാദ്. മാതാവ്: ഷക്കീല. സഹോദരങ്ങള്‍: ആരിഫ്, അസ്‌ലം, അമാനി.

Sharing is caring!