എം.ആര്‍ കുത്തിവെയ്പ്പിനിടെ എടയൂരില്‍ നഴ്‌സിനെ അക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

എം.ആര്‍ കുത്തിവെയ്പ്പിനിടെ എടയൂരില്‍ നഴ്‌സിനെ അക്രമിച്ച  രണ്ടുപേര്‍ അറസ്റ്റില്‍

കുറ്റിപ്പുറം: എം.ആര്‍ വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ മലപ്പുറം എടയൂരില്‍ നഴ്‌സിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടയൂര്‍ സ്വദേശികളായ മുബഷീര്‍, തഫ് വാന്‍ എന്നിരെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ടാണ് വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ ഒരു സംഘം നഴ്‌സിനെയും കൂടെയുള്ളവരെയും ആക്രമിച്ചത്. എടയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്യാമളാബായിയാണ് ആക്രമണം നേരിട്ടത്. ഇവര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ജില്ലാകലക്റ്ററുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനു ശേഷം കുത്തിവയ്പ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മിസില്‍സ് റുബെല്ല വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. എടയൂര്‍ പഞ്ചായത്തിലെ അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ കുത്തിവെപ്പെടുക്കാനെത്തിയ എടയൂര്‍ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. വാക്‌സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്‌സിന്റെ കൈപിടിച്ച് വലിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തിരുന്നു.

Sharing is caring!