എസ്ഡിപിഐ യെ പരിഹസിച്ച് പിപി വാസുദേവന്‍

മലപ്പുറം: എസ്ഡിപിഐ പരഹസിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെന്നാണ് പേരെങ്കിലും സോഷ്യലിസവുമായും ഡെമോക്രസിയുമായും കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമാണുളളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വികസന വിരദ്ധ സമരങ്ങളിലെല്ലാം ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നത് എസ്ഡിപിഐയുടെ രൂപത്തിലാണെന്ന് പോസ്റ്റില്‍ പറയുന്നു. രംഗം കലുഷിതമാക്കി ലാത്തിചാര്‍ജും വെടിവപ്പും ഉണ്ടാക്കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുയാണ് ഇവരുടെ ലക്ഷ്യം. തങ്ങള്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് എതിരല്ല എന്ന് പറയുമ്പോഴും മാര്‍ക്‌സിസുറ്റുകാരെ അക്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ‘ഹിന്ദു -മുസ്ലിം തീവ്‌റ വര്‍ഗീയ ശക്തികളുടെ പൊതു ശത്രു സിപിഐഎം ആണല്ലോ. ഇതാര്‍ക്കും കണ്ടാലറിയാം.. എന്നാല്‍ കണ്ടില്ലെന്നു നടിക്കാനാണ് പലര്‍ക്കും ഇഷ്ടം’. ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരുപേരിലെന്തിരിയ്ക്കുന്നുവെന്ന് ആര്‍ക്കും ചോദ്യമുന്നയിയ്ക്കാം. ക്ഷീരസാഗരന്‍ നായര്‍ എന്നാണ് പേര്. വീട്ടില്‍ ഒരു തുള്ളി പാലു പോലും തൊട്ടു നക്കാനില്ല. ഏതാണ്ടതു പോലെ.സോഷ്യല്‍ ഢമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യാ എന്നാണു പേര്, എന്നാല്‍ സോഷ്യലിസവുമായും ഢമോക്രസിയുമായും, കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമെയുള്ളു.പണ്ട് അദ്യാസം പഠിച്ചത് ‘ ഓടുന്ന നായയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞായിരുന്നു ‘. തല വെട്ടി പ്പഠിയ്ക്കാന്‍ . അന്നത്തെ പേര് NDF എന്നായിരുന്നു. ഇടത്താവളം എന്ന പോലെ പിന്നീട് വീണ്ടും പേരു മാറ്റി. പോപ്പുലര്‍ ഫ്രണ്ടു് എന്ന്. ഇപ്പോഴെല്ലാവരും അറിയുന്നത് ചുരുക്കപ്പേരിലാണ്.SDPI
ഇപ്പോള്‍ നോട്ടം സമരങ്ങളിലാണ്. വികസന വിരുദ്ധ സമരങ്ങള്‍ എവിടെയുണ്ടോ, അവിടെയെല്ലാം ഇപ്പോള്‍ ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നത് SDPI യുടെ നേര്‍ രൂപത്തിലാണ്.ലക്ഷ്യം പ്രശ്‌ന പരിഹാരമല്ല. രംഗം കലുഷിതമാക്കി ഒരു ലാത്തിച്ചാര്‍ജ്. അല്ലെങ്കില്‍ കുറഞ്ഞത്,ഒരു ചെറിയ വെടിവെപ്പെങ്കിലും. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍. കുറ്റം പറയരുതല്ലോ, ചിലപ്പോഴൊക്കെ പറയും
‘ഞങ്ങള്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്കെതിരല്ല, എന്ന്. എന്നാല്‍ വാസ്തവം വളരെ അകലെയാണ്. ഇന്നലെയാണ് മഞ്ചേരിയിലെ കോടതി 13 SDPI ക്കാരെ വെറുതെ, ശിക്ഷ നല്‍കി അനുഗ്രഹിച്ചത്.Bഒരു മാര്‍ക്‌സിസ്റ്റുകാരനെ സ്‌നേഹം മൂത്ത്, വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ തൊട്ടുമുമ്പു, തലേന്നാണ് തിരുവനന്തപുരത്ത്, സ്‌നേഹം മൂത്ത് മറ്റൊരു ‘പാവം മാര്‍ക്‌സിസ്റ്റുകാരനെ ഓടിച്ചിട്ടു പിടിച്ച്, വെട്ടി അറുക്കാന്‍ ശ്രമിച്ചത്.കുറ്റം പറയരുതല്ലോ RSS കാര്‍ മേയറെ ആക്രമിച്ചു പരിക്കേല്‍പ്പിയ്ക്കുകയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസാകമിയ്ക്കുകയും ചെയ്യുമ്പോള്‍. തങ്ങള്‍ ഇത്രയെങ്കിലും ചെയ്യേണ്ടെ, എന്നാകും. ഹിന്ദു -മുസ്ലിം തീവ്‌റ വര്‍ഗീയ ശക്തികളുടെ പൊതു ശത്രു CPIM ആണല്ലോ.ഇതാര്‍ക്കും കണ്ടാലറിയാം.. എന്നാല്‍ കണ്ടില്ലെന്നു നടിക്കാനാണ് പലര്‍ക്കും ഇഷ്ടം.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]