ഉമര്‍ഖാന്റെ കുടുംബത്തിന് സഹായധനം കൈമാറി

ഉമര്‍ഖാന്റെ കുടുംബത്തിന് സഹായധനം കൈമാറി

ന്യൂദല്‍ഹി: പശുക്കടുത്തുകാരനെന്ന പേരില്‍ അ്ക്രമികള്‍ വെടിവെച്ച് കൊന്ന രാജസ്ഥാനിലെ ഉമര്‍ഖാന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത്‌ലീഗ് സഹായധനം കൈമാറി. ഉമര്‍ഖാന്റെ മകള്‍ മന്‍ഹയ്ക്ക് ദല്‍ഹിയില്‍ വച്ച് മുസ് ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീറാണ് തുക കൈമറിയത്. റിയാദ് കെ എം സി സി നേതാവ് സി പി മുസ്തഫ ് നേതൃത്വം കൊടുക്കുന്ന നാഷണല്‍ ഗ്രീന്‍ പവര്‍, ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സവാദ് വെളിയംകോട് നേതൃത്വം നല്‍കുന്ന ഓപ്പണ്‍ ഫോറം, എന്നീ രണ്ട് വാട്‌സ് അപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ രണ്ട് ദിവസം കൊണ്ട് സമാഹരിച്ച രണ്ട് ലക്ഷം രൂപയാണ് കൈമാറിയത്.

ഉമര്‍ഖാന്റെ മരണത്തെ തുടര്‍ന്ന് യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് ആസിഫ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘം വീട് സന്ദര്‍ശിക്കുകയും അടിയന്തരമായി സഹായം അനുവദിക്കണമെന്ന് നേതൃത്വത്തെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ സാനിധ്യത്തിലാണ് ധനസഹായം കൈമാറിയത്. ഹരിയാനയില്‍ ട്രെയ്ന്‍ യാത്രക്കിടെ കൊല്ലപ്പെട്ട ജുനൈദിന്റെ ബന്ധു മുഹമ്മദ് അസറുദ്ദീന്‍, മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ എന്നിവരും പങ്കെടുത്തു. ഉമര്‍ഖാന്റെ പിതവാ് ഷിഹാബുദ്ദീനും മറ്റു ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു.

പണത്തേക്കാളേറെ തങ്ങള്‍ക്ക് വേണ്ടത് നീതിയാണെന്ന് ഉമര്‍ഖാന്റെ പിതാവ് മുസ്‌ലിം ലീഗ് നേതാക്കാളോട് പറഞ്ഞു. നിയമപോരാട്ടത്തിനുള്ള സഹായം ലീഗ് വാഗ്ദാനം ചെയ്യുകയും ചെയ്തു. സംസാരത്തിനിടയില്‍ പലപ്പോഴും വാക്കുകള്‍ മുറിഞ്ഞ ഷിഹാബുദ്ദീനെ ഇടി മുഹമ്മദ് ബഷീറും മുനവ്വറലി തങ്ങളും ആശ്വസിപ്പിച്ചു.

Sharing is caring!