വളാഞ്ചേരിയില് എം ആര് വാക്സിന് ക്യാംപിനു നേരെ അക്രമണം

വളാഞ്ചേരി: എം ആര് വാക്സിന് വിരുദ്ധ പ്രചാരണം ഒടുവില് മലപ്പുറം ജില്ലയില് കയ്യാങ്കളിയിലേക്ക് വഴിമാറി. എം ആര് വാക്സിന് ക്യാംപിനു നേരെ മുപ്പതോളം വരുന്ന സംഘം നടത്തിയ അക്രമത്തില് നഴ്സിന് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് വളാഞ്ചേരി എടയത്തൂര് അത്തപ്പറ്റ സര്ക്കാര് എല് പി സ്കൂളില് നടന്ന ക്യാംപിനിടെയാണ് സംഭവം.
അക്രമത്തില് എടയൂര് പി എച്ച് എസിയിലെ നേഴ്സ് ശ്യാമളയ്ക്കാണ് പരുക്കേറ്റത്. ക്യാംപ് തുടങ്ങി ഏതാനും സമയത്തിനകം തന്നെയായിരുന്നു അക്രമം. ഏകദേശം പന്ത്രണ്ടോളം വിദ്യാര്ഥികള്ക്ക് വാക്സിന് നല്കി കഴിഞ്ഞപ്പോഴാണ് അക്രമി സംഘം എത്തിയത്. ക്യാംപ് നിര്ത്തണമെന്ന് ആവശ്യപ്പെട്ട ഇവര് ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കി, തുടര്ന്ന് അവരെ മര്ദിക്കുകയും ചെയ്തു.
ശ്യാമളയെ അശ്ലീലം പറയുകയും മര്ദിക്കുകയും ചെയ്ത സംഘം അവരുടെ മൊബൈല് ഫോണും എറിഞ്ഞുടച്ചു. തലയ്ക്ക് പിടിച്ച തള്ളിയതിനെ തുടര്ന്ന് നിലത്തു വീണ് ശ്യാമളയ്ക്ക് പരുക്കേല്ക്കുകയായിരുന്നു. ഇവര് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില് ചികില്സ തേടി.
ജീവനക്കാരുടെ പരാതിയില് കണ്ടാല് തിരിച്ചറിയുന്ന നിരവധി പേര്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജീവനക്കാരെ അക്രമിച്ചവര്ക്കെതിരെ കര്ശനമായ നടപടി സ്വീകരിച്ചില്ലെങ്കില് സമരപരിപാടികള് ആരംഭിക്കുമെന്ന് വിവിധ സംഘടനാ നേതാക്കള് അറിയിച്ചു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില് പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില് വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന് ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന് [...]