എന്തിനാ സഖാക്കളെ യു ഡി എഫ് പദ്ധതികളുടെ പ്രിതൃത്വം ഏറ്റെടുക്കുന്നത്: ഹാരിസ് അമിയന്‍

എന്തിനാ സഖാക്കളെ യു ഡി എഫ് പദ്ധതികളുടെ പ്രിതൃത്വം ഏറ്റെടുക്കുന്നത്: ഹാരിസ് അമിയന്‍

മലപ്പുറം: സി പി എമ്മിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് പൊങ്ങച്ചത്തിനെതിരെ മലപ്പുറം നഗരസഭ കൗണ്‍സിലര്‍ ഹാരിസ് അമിയന്‍. മലപ്പുറത്തെ സഖാക്കള്‍ക്ക് എന്തു പറ്റി എന്ന മുഖവുരയോടെയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സി പി എമ്മിനെ വിമര്‍ശിക്കുന്നത്. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റേതാക്കി മാറ്റി ഫ്‌ലക്‌സ് ബോര്‍ഡിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതിനെതിരായണ് ഹാരിസ് അമിയന്‍ രൂക്ഷമായി പ്രതികരിച്ചത്.

നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം അട്ടിമറിക്കാന്‍ ഭരണത്തില്‍ കയറിയ ഉടനെ സി പി എം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഇതിന്റെ കരാറുകാര്‍ ആയതു കൊണ്ട് മാത്രമാണ് പദ്ധതി മുന്നോട്ട് പോയത്. പദ്ധതി അറുപത് കിലോമീറ്ററോളം പൂര്‍ത്തിയാപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രവര്‍ത്തി ഉദ്ഘാടനത്തിനെത്തുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു.

മലപ്പുറം ബൈപ്പാസിന്റെ പ്രിതൃത്വം അവകാശപ്പെടുന്ന എല്‍ ഡ എഫ് അവകാശവാദത്തേയും ഹാരിസ് അമിയന്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
മലപ്പുറത്തെ സഖാക്കൾക്ക് എന്തു പറ്റി?
ഗോവയും പോണ്ടിച്ചേരിയുമൊക്കെ കേന്ദ്ര ഭരണ പ്രദേശമാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ മലപ്പുറം ജില്ല കേരള മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന “കേരളഭരണ പ്രദേശമാണെന്ന തരത്തിലാണ് സഖാക്കളുടെ പ്രചരണം.
മലപ്പുറത്തെ ഫ്ലക്സ് ബോർഡുകളും സമൂഹ മാധ്യമങ്ങളിലെ പ്രചരരണവും കണ്ടാൽ അതാണ് തോന്നുക.
ഇവർക്കിത് എന്ത് പറ്റി.
കഴിഞ്ഞ UDF സർക്കാറിന്റെ കാലത്ത് 360കോടി അനുവദിച്ച നാടുകാണി – പരപ്പനങ്ങാടി റോഡ നവീകരണം തന്നെ എടുക്കുക. വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമ്പോൾ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകുകയും ചെയ്തു. എന്നാൽ എൽ ഡി എഫ് അധികാരത്തിൽ വന്ന ഉടനെ മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തിലൂടെ കടന്നു പോവുന്ന ഈ റോഡ് നവീകരണം റദ്ദാക്കാൻ ശ്രമിച്ചു. സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റി ആയത് കൊണ്ട് മാത്രമാണ് ഈ റോഡ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ മീസാൻ കല്ലായേനെ.
ഈ റോഡ് നവീകരണമാണ് എൽ ഡി എഫ് സർക്കാറിന്റെ എല്ലാം ശരിയാക്കൽ. ( യാഥാർത്ഥ്യം അറിയണമെങ്കിൽ സി പി എമ്മുകാരായ പി ഡബ്ലിയു ഡി കരാറുകാരാട് അന്വേഷിക്കുക). 60 കിലോമീറ്റേറോളം നവീകരണ പണി കഴിഞ്ഞ് മലപ്പുറത്തെത്തിയപ്പോഴാണ് മന്ത്രിയും പരിവാരവും പ്രവൃത്തി ഉദ്ഘാടനം ചെയ്യാൻ വരുന്നത്.
മറ്റൊന്ന് മലപ്പുറം താലൂക്കാശുപത്രിക്ക് കെട്ടിടം നിർമ്മിക്കാൻ 3.5 കോടി അനുവദിച്ചുവെന്നാണ്. 2015ൽ വി എസ് ശിവകുമാർ ആരോഗ്യ മന്ത്രിയാകുമ്പോൾ അനുവദിച്ചതാണിത്.
(ഉത്തരവ് ഇതൊന്നിച്ച് വെക്കുന്നു). LDF സർക്കാർ പേരിൽ മാത്രം താലൂക്കാശുപത്രിയാക്കി മാറ്റിയ ഈ സർക്കാർ ആതുരാലയത്തിനാവശ്യമായ സ്റ്റാഫ് പാറ്റേൺ അനുവദിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാറാണ്.
( ഉത്തരവ് ഇതൊന്നിച്ച് വെയ്ക്കുന്നു)
മറ്റൊന്ന് മലപ്പുറം സർക്കാർ വനിതാ കോളജിന് കെട്ടിടം നിർമ്മിക്കാൻ കിഫ് ബി യിൽ പണം അനുവദിച്ചതാണ്. കഴിഞ്ഞ UDF ഭരണകാലത്ത് പി. ഉബൈദുല്ല എം.എൽ എ നേടി തന്ന സംസ്ഥാനത്തെ ഏക സർക്കാർ വനിതാ കോളജാണിത്. ഇപ്പോൾ മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന കോളജിന് വാടക നൽകുന്നത് മലപ്പുറം നഗരസഭയാണ്.
കോളജിന് സ്ഥലം യു ഡി എഫ് അനുവദിച്ചു. ഇതു വരെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൊടുക്കാൻ എൽ ഡി എഫ് സർക്കാറിന് കഴിഞ്ഞിട്ടില്ല.
2005 ൽ യുഡിഎഫ് നിർമ്മിച്ച കോട്ടപ്പടി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തി വീണ്ടും നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമല്ലേ?
എം എൽ എ ബജറ്റ് പ്രപ്പോ സലായി കൊടുത്ത കോട്ടപ്പടി മേൽപാലവും
സി പി എം പോക്കറ്റിലാക്കുന്നത് നാണക്കേടല്ലേ?
കേരളത്തിലെ 140 മണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പണ മനുവദിക്കും. പ്രവൃത്തികൾക്ക് നേതൃത്വ o നൽകുക എം എൽ എ മാരായിരിക്കും. പല വിധത്തിലുള്ള ഫണ്ടുകളുണ്ടാവും.
ഇനി നെല്ലാം സഖാക്കൾ ഫ്ലക്സ് വെയ്ക്കുന്നത് നാണക്കേടല്ലേ? നാളെ ബി ജെ പി ക്കാർ കേന്ദ്ര ഫണ്ടാണെന്ന് പറഞ്ഞ് എം പി മാരുടെ മണ്ഡലത്തിൽ ഫ്ലക്സ് വെച്ചാൽ എങ്ങിനെയുണ്ടാവും?
പിൻകുറിപ്പ്: മലപ്പുറം നഗരസഭയിലെ എല്ലാ വാർഡുകളിലും വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്, യു ഡി എഫ് ഭരിക്കുന്ന നഗരസഭയിലെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളും മറ്റും എൽ ഡി എഫ് കൗൺസിലർമാർ ഉദ്ഘാടനവും ചെയ്യുന്നുണ്ട്. അവരുടെ പാർട്ടിക്കാർ വാർഡ് കൗൺസിലർക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ എന്ന് ഫ്ലക്സും വെയ്ക്കുന്നുണ്ട്.
എന്നാൽ സംസ്ഥാന സർക്കാർ അനുവദിക്കുന്ന ഫണ്ടെല്ലാം എ കെ ജി സെന്ററിലെ ഖജനാവിൽ നിന്ന് ദാനം നൽകുന്ന തരത്തിലുള്ള ഫ്ലക്സ് ബോർഡുകൾ അരോചകമാണ്. സഖാക്കൾ ഒന്നറിയുക. സർക്കാറുകൾ തുടർച്ചയായ സംവിധാനമാണ് .
അതുകൊണ്ടാണ് UDF സർക്കാർ ആരംഭിച്ച കൊച്ചി മെട്രോ നിങ്ങൾ ഉദ്ഘാടനം ചെയ്തത്.
കണ്ണൂർ വിമാനതാവളം ഉദ്ഘാടനം ചെയ്യാൻ പോവുന്നതും.
ഒരു വർഷമായി ഒഴിഞ്ഞു കിടക്കുന്ന മലപ്പുറം താലൂക്കാശുപത്രിയിലെ എക്സറേ ടെക്നീഷ്യനെ നിയമിക്കാൻ കഴിയാത്തവരാണല്ലോ ഈ കോടികളുടെ ഫ്ലക്സ് യുദ്ധത്തിന് പിന്നിൽ എന്നത് കൊണ്ട് ഒരു “റിലാക്സേഷനുണ്ട് ”

Sharing is caring!