വാക്സിനേഷന് പ്രചാരണത്തിനായി കലാകാരന്മാര് ഒത്തുചേര്‍ന്നു
മലപ്പുറം: ഭാവി തലമുറയ്ക്കായി മലപ്പുറത്തെ കലാകാരന്മാര് ഒരുമിച്ചു. പാട്ടും ചിത്രവും കളികളുമായി നഗരത്തെ അവര്‍ ഇളക്കി മറിച്ചു. ജില്ലാകലക്ടറുടെ വസതിയിലെ മതിലില്‍ ചിത്രം വരച്ചാണ് ഒത്തുചേരലിന് തുടക്കമായത്.
കുത്തിവെപ്പ് ബോധവത്കരണത്തിനായി ആരോഗ്യവകുപ്പ് നടത്തിയ ‘മലപ്പുറത്തിനായി കലാകാരന്മാരുടെ കരുതല്‍’ പരിപാടിയിലായിരുന്നു കലാകാരന്മാര് ഒരുമിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. ഡി.എം.ഒ ഡോ. കെ സക്കീന, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി പേര് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. എതിര് പ്രചാരണങ്ങളെ മറികടന്ന് മീസില്‍സ് – റുബെല്ല വാക്സിനേഷന് ലക്ഷ്യത്തിലെത്തിക്കുന്നതിനാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും പ്രചാരണപരിപാടികള്‍ ഊര്‍ജിതമാക്കുന്നത്.
സാംസ്കാരി ഘോഷയാത്ര, ഫ്ളാഷ് മോബ്, ചിത്രീകരണം, നാടന്‍ പാട്ട് അവതരണം എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടത്തിയിരുന്നു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




