ഐഎസ്എല്‍; ഇന്നത്തെ മത്സരം നിയന്ത്രിക്കുന്നത് മലപ്പുറത്തുകാരന്‍

ഐഎസ്എല്‍; ഇന്നത്തെ മത്സരം നിയന്ത്രിക്കുന്നത് മലപ്പുറത്തുകാരന്‍

മലപ്പുറം: ഐഎസ്എല്‍ ഫുട്‌ബോളില്‍ ഇന്ന് ചെന്നൈയ്ന്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ഏറ്റുമുട്ടുമ്പോള്‍ മലപ്പുറത്തുകാര്‍ക്കും അഭിമാനിക്കാം. ഫുട്‌ബോളിന്റെ മക്കയായ മലപ്പുറത്തിന്റെ ഭാവി വാഗ്ദാനം ഹക്കു നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഇറങ്ങുന്നത് മാത്രമല്ല അഭിമാനം. മത്സരം നിയന്ത്രിക്കുന്നത് പാണ്ടിക്കാട് സ്വദേശി വിപിഎ നാസറാണ്.

മലപ്പുറത്തുകാര്‍ക്കിടിയില്‍ ചിരപരിചിതനായ നാസറിന്റെ ഈ വര്‍ഷത്തെ ആദ്യ ഐഎസ്എല്‍ മത്സരം കൂടിയാണിത്. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയും പൂനെ സിറ്റിയും തമ്മിലുള്ള മത്സരം നാസര്‍ നിയന്ത്രിച്ചിരുന്നു. ഐ ലീഗ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ വര്‍ഷങ്ങളായി നാസറിന്റെ സാനിധ്യമുണ്ടാവാറുണ്ട്. കൊടശ്ശേരി എല്‍പി സ്‌കൂളിലെ അറബി അധ്യാകനാണ് വിപിഎ നാസര്‍

ജംഷഡ്പൂര്‍ എഫ്‌സിയുമായുള്ള കഴിഞ്ഞ മത്സരത്തില്‍ എമര്‍ജിങ് പ്ലയറായി തെരഞ്ഞെടുക്കപ്പെട്ട ഹക്കുവും ഇന്നിറങ്ങുന്നത് മലപ്പുറത്തിന് ഇരട്ടി സന്തോഷം നല്‍കുന്നു. തിരൂര്‍ സ്വദേശിയാണ് ഹക്കു. കൂടാതെ ഗോള്‍കീപ്പര്‍ രഹനേഷും ഇന്ന് ആദ്യ ഇലവനില്‍ തന്നെ കളത്തിലുണ്ടാവും.

Sharing is caring!