മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് ലീഗ് നേതാവ്
മലപ്പുറം: മുന്നാക്കകാര്‍ക്ക് സംവരണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ലീഗ് നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ കെപി മുഹമ്മദ് മുസ്തഫ. ഫേസ്ബുക്കിലൂടെയാണ് കെപി മുഹമ്മദ് മുസ്തഫ തന്റെ പിന്തുണ അറിയിച്ചത്. സംവരണ വിഷയത്തില്‍ മുസ്ലിം ലീഗ് സിപിഎമ്മിനെതിരെ രംഗത്ത് വന്ന സമയത്താണ് മുന്‍ ചെയര്‍മാന്റെ പോസ്റ്റ്
ജാതി സംവരണം വഴി നീതി നിര്‍വഹിക്കാന്‍ കഴിയില്ല എന്ന വാസ്തവം മനസ്സിലാക്കി സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സംവരണപ്രക്രിയയെ തിരുത്തി എഴുതാന്‍ പോവുന്ന സര്‍ക്കാരിന് അഭിവാദ്യം എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ദരിദ്രരായ ഒരു പാട് പേര്‍ക്ക് നിയമം കൈതാങ്ങാകും എന്ന് പോസ്റ്റില്‍ പറയുന്നു.
ഇതിന്റെ രാഷ്ട്രീയത്തെ ചികഞ്ഞ് നോക്കുന്നില്ലെന്നും കണ്മുന്നിലെ ചില സവര്‍ണ ജീവിതങ്ങളുടെ കണ്ണീരു കണ്ടാണ് കുറിപ്പിടുന്നതെന്നും അദ്ദേഹം പറയുന്നു. സവര്‍ണര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നതിലൂടെ കേരളം പുരോഗമനത്തിന്റെ പുതിയ ഏടുകൂടി രചിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ജാതി സംവരണം നടത്തുന്നതു വഴി നീതി നിര്‍വ്വഹികാന്‍ കഴിയില്ല എന്ന വാസ്ഥവം മനസ്സിലാക്കി സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം പ്രക്രിയയെ തിരുത്തി എഴുതാന്‍ പോവുന്ന സര്‍ക്കാറിനു അഭിവാദ്യങ്ങള്‍.
ദരിദ്രരയ ഒരുപാടു മനുഷ്യര്‍ക്കു ഈ നിയമം ഒരു കൈ താങ്ങാകും.
ഇതിന്റെ രാഷ്ട്രിയത്തെയൊ തത്വശാസ്ത്രത്തെയൊ ഞാന്‍ ചികഞു നോക്കുന്നില്ല കണ്ണിന്റെ മുന്പിലെ ചില സവര്‍ണ്ണ ജീവിതങ്ങളുടെ കണ്ണീരു കണ്ടാണു ഇങ്ങനൊരു കുറിപ്പിടുന്നതു ജാതി സംവരണത്തോടൊപ്പം സാമ്പത്തികമായി പിന്നോട്ടു നിക്കുന്ന സവര്‍ണ്ണര്‍ക്കും ഇനി സംവര്ണാനുകൂല്യം ലഭിക്കുന്നതിലൂടെ കേരളം പുരോഗമനത്തിന്റെ പുതിയൊരു ഏടുകൂടി രചിക്കും എന്നാണു എന്റെ തോന്നല്‍.
ഇന്നും എത്രയൊക്കെ വിദ്യാഭ്യാസമുണ്ടെങ്കിലും ഒരു ഉളുപ്പുമില്ലാതെ മലയാളി ജാതി പറഞ്ഞു കളിക്കുന്നുണ്ട് ഈ വ്യവസ്തിതിക്കു അടുത്തൊരു തലമുറയ്യോടെ മാറ്റം വരും അതിന്റെ ആദ്യ ചുവടു വെപ്പായിട്ടാണു ഈ നിയമ ഭേതഗതി. ഈ നിയമം നടപ്പിലാക്കാന്‍ മുന്നൊട്ടു പോവുന്ന കേരള ഗവണ്മെന്റിനു ഹൃദയം നിറഞ്ഞ അഭുവാദ്യങ്ങള്
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]