എസ്എഫ്ഐ ദേശീയ പ്രസിഡന്റിന്റെ സഹോദരന് പോലീസിന്റെ ക്രൂര മര്‍ദനം

വളാഞ്ചേരി: എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വിപി സാനുവിന്റെ സഹോദരന് സഹീറിനെ പോലീസ് മര്‍ദിച്ചവശനാക്കി. തൃത്താല എസ്ഐയാണ് കഴിഞ്ഞദിവസം സഹീറിനെ മര്‍ദിച്ചത്. സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയുടെ മകനാണ് മര്‍ദ്ധനമേറ്റ സഹീര്‍. സംഭവത്തില്‍ യുവജനകമ്മീഷന് പാലക്കാട് എസ്പിയില് നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടുമുണ്ടയില്‍ വച്ചാണ് സംഭവം നടന്നത്. മൂന്നു പേര് ബൈക്കില്‍ സഞ്ചരിച്ചതിന് തടഞ്ഞു നിര്‍ത്തി പോലീസ് ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. ഇതിന് ശേഷം പേഴ്സ് ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണ് എന്ന് ചോദിച്ചതിന് മുഖത്തടിച്ചതായും സഹീര്‍ പറഞ്ഞു. ഫോണില്‍ വീട്ടുകാരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങുകയും സ്റ്റേഷനില്‍ കൊണ്ട് പോയി ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി സഹീര്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ സഹീര്‍ ചികിത്സ തേടി. സംഭവം വിവാദമയാതിനെ തുടര്‍ന്ന് യുവജനകമ്മീഷന് ഇടപെടുകയായിരുന്നു. യുവജനകമ്മീഷന് അംഗം പികെ അബ്ദുള്ള നവാസ് സഹീറിന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയും അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് എസ്പി പ്രതീഷ് കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]