കുവൈത്തില് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷിക്കാന് പാണക്കാട് മുനവ്വറലി തങ്ങള് രംഗത്ത്

കുവൈത്തില് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അര്ജുനനെ രക്ഷിക്കാന് മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള് രംഗത്ത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള് ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ലഭ്യമാക്കാന് ഇടപെടാമെന്ന് മുനവ്വറലി ശിഹാബ് തങ്ങള് ഉറപ്പു നല്കി. മലപ്പുറം പെരിന്തല്മണ്ണ സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്ജുനനെ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തഞ്ചാവൂര് സ്വദേശി അര്ജുന് കുവൈത്ത് ജയിലില് ഇപ്പോള് തൂക്കു കയര് കാത്ത് കഴിയുകയാണ്.
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭര്ത്താവിന്റെ ജീവന് രക്ഷിക്കാന് അര്ജുനന്റെ ഭാര്യ മാലതി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മാപ്പു തേടി മലപ്പുറത്തെത്തിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും 13 വയസ്സായ മകള്ക്കും വീടു പോലുമില്ലാത്ത സാഹചര്യത്തില് മാപ്പു നല്കാന് 30 ലക്ഷം രൂപ ബന്ധുക്കള് ആവിശ്യപ്പെടുകയായിരുന്നു. എന്നാല് അഞ്ചു ലക്ഷം രൂപ മാത്രമാണ് മാലതിക്ക് സംഘടിപ്പിക്കാനായത്. ഈ വാര്ത്ത ശ്രദ്ധയില്പ്പെട്ട മുനവ്വറലി ശിഹാബ് തങ്ങള് വിഷയത്തില് ഇടപെടാമെന്ന് ഉറപ്പു നല്കുകയായിരുന്നു.
RECENT NEWS

ചെറവല്ലൂര് ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര് ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്ലൈനായി നിര്വഹിച്ചു. പശ്ചാത്തല വികസന മേഖലയില് കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]