ഫെയ്സ്ബുക്കിലൂടെ പരിയചപ്പെട്ട ആനക്കയത്തെ ഭര്‍തൃമതിയെ കോടതി കാമുകനൊപ്പംവിട്ടു
മലപ്പുറം: കാമുകനോടൊപ്പം ഒളിച്ചോടുകയും പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്ത വീട്ടമ്മയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. ആനക്കയം ചക്കാലക്കുന്നന്‍ ഹംസയുടെ മകള്‍ ഷഹാന(25)യെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) കാമുകനായ കൊപ്പം മുളയന്‍കാവ് മപ്പാട്ടുകര ജബ്ബാര്‍ (26)നൊപ്പം പോകാന്‍ അനുവദിച്ചത്.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയും യുവാവും ഇക്കഴിഞ്ഞ 14നാണ് നാടുവിട്ടത്. വീട്ടമ്മയുടെ ബന്ധുക്കള്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാംഗ്ലൂരിലായിരുന്ന ഇരുവരും ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് വിവാഹിതയായ വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




