കാലികളെ കയറ്റിവന്ന മിനിലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
വളാഞ്ചേരി: കാലികളെ കയറ്റിവന്ന മിനിലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ഇരിമ്പിളിയം മങ്കേരി സ്വദേശി പരേതനായ മുഹമ്മദ് എന്ന ബാവയുടെ മകന്‍ മുഹമ്മദ് റഫീഖ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. ദേശീയപാത പാണ്ടികശാലയില്‍ പെരുമ്പിലാവില്‍നിന്നും കാലികളെ കയറ്റി വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും, അതേ ദിശയില്‍ വരികയായിരുന്ന ബൈക്കും പാണ്ടികശാല ഇറക്കത്തിലുള്ള ഹമ്പുകള്‍ കയറുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഹമ്പുകള്‍ കണ്ട് മിനിലോറി പെട്ടെന്ന് ബ്ലേക്കിട്ടപ്പോള്‍ കാലികള്‍ ഒരുവശത്തേക്ക് ചെരിഞ്ഞു. നിയന്ത്രണംവിട്ട് ലോറി റഫീഖ് സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. തലയ്ക്കും വയറിനും സാരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മങ്കേരി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഉമ്മ: സൈനബ. ഭാര്യ: റജീന, മക്കള്‍: വെണ്ടല്ലൂര്‍ വി.പി.എ.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ബാസിത്ത്, ഫാത്തിമ ഹന്ന, സാബിത്ത്.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.