പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റ രണ്ടുപ്രതികള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ മുനീഫ് കുമാര്‍, ചന്ദന്‍കുമാര്‍ എന്നിവരെയാണ് കഞ്ചാവുമായി പെരിന്തല്‍മണ്ണ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.വേണുഗോപാലന്‍, ടി.മൊയ്തു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാമന്‍കുട്ടി, മധുസൂദനന്‍, ബിനേഷ്, റിഷാദലി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ കെ. സിന്ധു എന്നിവരും പങ്കെടുത്തു.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]