കവുങ്ങില് നിന്ന് വീണ് ഗൃഹനാഥന് മരിച്ചു
മഞ്ചേരി: അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണ് ഗൃഹനാഥന് മരിച്ചു. മഞ്ചേരി കിടങ്ങഴി പരേതനായ മാങ്കുളങ്ങര കുട്ടിമുഹമ്മദിന്റെ മകന് മുഹമ്മദ് എന്ന കുഞ്ഞാന് (52) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ കിടങ്ങഴി കരിക്കാട് റോഡില് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് അപകടം. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഹലീമ. മക്കള്: നജീബ്, മുഹസിന് (മര്ക്കസ് ശരീഅത്ത് കോളജ്), ഹുനൈസ് (അരീക്കോട് മജ്മഅ് ദഅ്വ), തശ്രീഫ തസ്നി, അബ്ദു റഫീഅ് (മഅ്ദിന് ദഅ്വ). മരുമക്കള്: ഷഹീദ് സിദ്ദീഖി, സുഹൈല. കബറടക്കം ഇന്നു പോസ്റ്റ്മോര്ട്ടത്തിന് ശേഷം ചെകിരിയന്മൂച്ചി കബര്സ്ഥാനില്. മഞ്ചേരി അഡീഷണല് എസ് ഐ അബ്ദുറഹ്മാന് ഇന്ക്വസ്റ്റ് നടത്തി.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]