മുസ്ലിംലീഗ് തങ്ങളുടെ ശത്രുവല്ലെന്ന് എസ്.ഡി.പി.ഐ
മലപ്പുറം: മുസ്ലിംലീഗ് തങ്ങളുടെ ശത്രുവല്ലെന്നും സംഘ്പരിവാര്‍ മാത്രമാണ് തങ്ങളുടെ ശത്രുവെന്നും എസ്.ഡി.പി.ഐ. മുസ്ലിംലീഗ് എതിരാളികളാണെന്നും എസ്.ഡി.പി.ഐ ഭാരവാഹകള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മല്ലപ്പുറം ജില്ലയിലെ പൊതുവായ വികസന പുരോഗതിക്കും ഭരണ സൗകര്യത്തിനും വേണ്ടി നിലവിലെ ജില്ലയെ രണ്ടായി വിഭജിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
വിദ്യാഭ്യാസആരോഗ്യ മേഖലകളിലുള്‍പ്പെടെ ജില്ലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇപ്പോഴും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
2011 ലെ സെന്‍സസ് പ്രകാരം ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ്, വയനാട് എന്നീ നാല് ജില്ലകളിലും കൂടിയുള്ള ജനസംഖ്യ 44 ലക്ഷമാണ്. എന്നാല്‍ മല്ലപ്പുറം ജില്ലയില്‍ മാത്രം 41 ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കുറവ് ജില്ലയില്‍ പ്രകടമാണ്.
മലപ്പുറം ജില്ലയുടെ വിഭജനത്തിനു വേണ്ടിയുള്ള ജില്ലക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തെ അവഗണിക്കുകയാണ് ഇരു മുന്നണികളും.
പുതിയ മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനൊപ്പം നില്ക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന ന്യായമായ ആവശ്യത്തെ വര്‍ഗ്ഗീയതയായി ചിത്രീകരിക്കുകയാണ് ബി.ജെ.പി ക്കും സി.പി.എമ്മിനും ജില്ല വിഭജന ആവശ്യത്തോട് ഒരേ സമീപനമാണുള്ളത്. വികസനത്തിന്റെയും പുരോഗതിയുടെയും ഫലങ്ങള്‍ ഓരോ ജനങ്ങളിലും എത്തണമെങ്കില്‍ ജില്ലാ വിഭജനം അനിവാര്യമാണ്. വിഭജനത്തിനു വേണ്ടിയുള്ള ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യത്തോടൊപ്പം നില്‍ക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ജില്ലാ വിഭജനത്തിനു വേണ്ടിയുള്ള സമരങ്ങളുടെ തുടര്‍ച്ചയില്‍ എസ്.ഡി.പി.ഐ സജീവ സാന്നിധ്യമായിരിക്കും.
ഗെയില്‍ ജനവാസ മേഖലയെ ഒഴിവാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ഇരകള്‍ നടത്തി വരുന്ന സമരത്തെ വര്‍ഗ്ഗീയതയും തീവ്രവാദവും ആരോപിച്ച് തകര്‍ക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. താല്കാലികമായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി, സംഘ്പരിവാര്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സി.പി.എം ജനാധിപത്യം ദുര്‍ബലപ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയും. ഇരകള്‍ നടത്തി കൊണ്ടിരിക്കുന്ന ജനകീയമായ സമരത്തിനൊപ്പം പാര്‍ട്ടി നിലകൊള്ളും.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍
തുളസീധരന്‍ പള്ളിക്കല്‍ (ജാഥ ക്യാപ്റ്റന്‍, സംസ്ഥാന വൈസ് പ്രസിഡന്റ്)
പി.ആര് കൃഷ്ണന്‍കുട്ടി (ജാഥ അംഗം, സംസ്ഥാന സമിതിയംഗം)
വി.ടി ഇക്റാമുല്‍ ഹഖ് (ജാഥ അംഗം, സംസ്ഥാന സമിതിയംഗം)
ജലീല്‍ നീലാമ്പ്ര (ജാഥ അംഗം, ജില്ലാ പ്രസിഡന്റ്)
എ.കെ അബ്ദുല്‍ മജീദ് (ജില്ലാ ജനറല്‍ സെക്രട്ടറി, മലപ്പുറം)
കൃഷ്ണന് എരഞ്ഞിക്കല്‍ (ജില്ലാ സെക്രട്ടറി, മലപ്പുറം)
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]