സി.പി.എം.പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച 13എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

സി.പി.എം.പ്രവര്‍ത്തകനെ  വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച 13എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍  കുറ്റക്കാരെന്ന് കോടതി

മഞ്ചേരി: സി.പി.എം.പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 13 എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് മഞ്ചേരി കോടതി.

കൂട്ടായി ഏനീന്റെ പുരക്കല്‍ മജീദ്, മംഗലം ആശാന്‍പടിറിയാസ്,എരബങ്കാനകത്ത് അബ്ദു റമീസ്,കളരിക്കല്‍ അസ്‌കര്‍, റഹ്മത്ത്പടി തറമ്മല്‍ ഇസ്മാഈല്‍, വാടിക്കല്‍ നൗഫല്‍, തലേക്കരവീട്ടില്‍ തുഫൈല്‍,മരക്കാന്റകത്ത്‌റഷീദ് മോന്‍, പടിഞ്ഞാറേക്കര കുരിയാന്റെ പുരയ്ക്കല്‍ മുഹമ്മദ് ഖാസിം, ഹനീഫ, കൊതപറമ്പ് മൂസാന്റെപുരക്കല്‍ ഷൗക്കത്ത് അലി, ആര്യന്‍കടപ്പുറം കുരിയാന്റെപുര്ക്കല്‍ അബ്ദുള്‍ലത്തീഫ് എന്നിവരെയാണ് കോടതി കുറ്റകാരായി കണ്ടെത്തിയത്.

കൂട്ടായി മാസ്റ്റര്‍പടി ഹാജിയാന്റെ പുരക്കല്‍ സാദിഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെയുളള കുറ്റമാണ് കോടതിയില്‍ തെളിയിക്കപ്പെട്ടത്. ശിക്ഷ ഇന്ന് വിധിക്കും. റഹ്മത്ത്പളളി അങ്ങാടിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ കൊടിയും ഫളക്‌സും സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കവും വാക്കേറ്റവുമാണ് ആക്രമണത്തില്‍ കലാശിച്ചത്. 2011 ആഗസ്ത് 31 നാണ് കേസിനാസ്പദമായ സംഭവം.

Sharing is caring!