കൈകൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസര്‍ പിടിയില്‍

കൈകൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസര്‍ പിടിയില്‍

മഞ്ചേരി: കൈകൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. മഞ്ചേരി കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ യൂസുഫാണ് കൈകൂലി വാങ്ങുന്നതിനിടെ വിജില്‍ന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രന്റെയും സംഘത്തിന്റെയും പിടിയിലായത്.

മൊറയൂര്‍ ആനക്കല്ലിങ്ങല്‍ അബ്ദുറഹ്മാനില്‍ നിന്നും കൈകൂലി വാങ്ങുന്നതിനിടെയാണ് ഓഫീസര്‍ പിടിയിലായത്. അബ്ദുറഹ് മാന്റെ ഉടമസ്തതയില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ വേള്‍ഡിന്റെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് സ്വീകാര്യമല്ലെന്നും കൂടുതല്‍ അടക്കണമെന്നും കാണിച്ച് പരാതിക്കാരന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി തീര്‍പ്പാക്കുന്നതിനായി അബ്ദുറഹ്മാന്‍ ഓഫീസറെ സമീപിച്ചപ്പോള്‍ ലാപ്‌ടോപ് കൈകൂലിയായി ആവശ്യപ്പെടുകയായിരുന്നു. ലാപ്‌ടോപ് നല്‍കാന്‍ സമ്മതമല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 10000 രൂപ ആവശ്യപ്പെട്ടു. വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

കൈകൂലിയായി നല്‍കിയ 10000 രൂപ സഹിതമാണ് യൂസുഫിനെ വിജിലന്‍സ് പിടികൂടിയത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം ഗംഗാധരന്‍, എഎസ്‌ഐ മാരായ എംഎന്‍ വിജയന്‍, എം വിജയകുമാര്‍, പി ശ്രീനിവാസന്‍, എംവി സുരേഷ് കുമാര്‍, സിപിഒമാരായ പ്രജോഷ്, വിജേഷ്, അലിസാബിര്‍ എന്നിവരാണ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!