മഹാരാജാവാണെന്ന ഭാവമാണ് കെടി ജലീലിന്റേത് ; എംഐ ഷാനവാസ് എംപി

മലപ്പുറം:തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് എംഐ ഷാനവാസ് എംപി. ഗെയ്ല് ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് വിവി പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. ഗെയ്ല് വിരുദ്ധ സമരത്തെ പരിഹസിക്കുകയാണ് മന്ത്രി ചെയ്തത്. തന്നോട് ചോദിക്കാതെയാണ് സമരം നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഗെയല്‍ സമരത്തില്‍ പങ്കെടുക്കുന്നവരെ അവഹേളിക്കാന്‍ കെടി ജലീലിന് ആരാണ് അവകാശം നല്‍കിയത്. ജനങ്ങളുടെ മഹാരാജാവാകാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന മലപ്പുറത്ത് ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകാന്‍ ഗെയ്ലിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടൊപ്പം നില്കേണ്ട സര്‍ക്കാര്‍ ഗെയ്ലിനൊപ്പം നിന്ന് ദ്രോഹിക്കുകയാണ്.ജനങ്ങളെ ആശങ്കകളെ പരഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സമരത്തില്‍ പങ്കെടുത്തവരെ തീവ്രവാദികളും ഭീകരവാദികളുമാക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]