ആര്‍ എസ് എസ് പഠനശിബിരം നടന്ന സ്‌കൂളിലേക്ക് എം എസ് എഫ് മാര്‍ച്ച്‌

ആര്‍ എസ് എസ് പഠനശിബിരം നടന്ന സ്‌കൂളിലേക്ക് എം എസ് എഫ് മാര്‍ച്ച്‌

താനൂര്‍: അയ്യായ എ എം യു പി സ്‌കൂളില്‍ മാനേജറെ തെറ്റിദ്ധരിപ്പിച്ച് ആര്‍ എസ് എസിന്റെ ഏകദിന പഠനശിബിരം നടത്താന്‍ നേതൃത്വം നല്‍കിയ സ്‌കൂള്‍ പ്രധാനധ്യാപകന്‍ നാരായണനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. പാര്‍ട്ടി മീറ്റിംഗ് കൂടാനെന്ന പേരില്‍ മാനേജറെ തെറ്റിദ്ധരിപ്പിച്ചാണ് പഠനശിബിരം നടത്താന്‍ സമ്മതം വാങ്ങിയത്.

വര്‍ഗീയതയും തീവ്രവാദവും ആസൂത്രണം നടത്താന്‍ പൊതു വിദ്യാലയങ്ങളെ ഉപയോഗിക്കുന്ന ഈ നിലപാട് തീര്‍ത്തും അപലനീയമാണെന്നും കൃത്യമായ നടപടി പ്രധാനധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍ക്കെതിരെ സ്വീകരിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച എം എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ സിറാജുദ്ധീന്‍ മുഹമ്മദ് നദ്‌വി ആവശ്യപ്പെട്ടു.ചടങ്ങില്‍ എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് ഹക്കീം തങ്ങള്‍ അധ്യക്ഷത വഹിച്ചു, എം എസ് എഫ് ജില്ലാ സെക്രട്ടറി നിയാസ് ടി, ജലീല്‍ വി കെ,നിസാം, ജാബിര്‍ നെച്ചിക്കാട്ട്, സല്‍മാന്‍ സി എച്ച്, റഊഫ് ഫുആദ് ,ഫാസില്‍, അശ്‌റഫ്, സ്വാലിഹ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ആര്‍ എസ് എസിന്റെ പഠന ശിബിരം നടത്താന്‍ മുസ്ലിം ലീഗ് നേതാവിന്റെ സ്‌കൂള്‍ വിട്ടു നല്‍കിയത് വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. ഒഴൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്ും, മുസ്ലിം ലീഗ് നേതാവുമായ സി പി അലവിക്കുട്ടി ഹാജിയുടേതാണ് സ്‌കൂള്‍. കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ആര്‍ എസ് എസിന് സ്‌കൂള്‍ വിട്ടുകൊടുത്തതെന്നതും വിവാദം കത്തിച്ചു.

Sharing is caring!