ഡയാലിസിസ് സൗകര്യവുമായി മലപ്പുറം സിഎച്ച് സെന്ററിന് പുതിയ കെട്ടിടം
മലപ്പുറം: സേവനപാതയില്‍ വിപ്ലവം തീര്‍ത്ത സിഎച്ച് സെന്ററിന് മലപ്പുറത്ത് പുതിയ കേന്ദ്രം വരുന്നു. 21 ഡയാലിസിസ് യന്ത്രങ്ങളുമായി കിഴക്കേത്തലയിലെ പുല്പ്പത്തൊടി സൈനബ ഹജ്ജുമ സൗജന്യമായി നല്കിയ ഒരേക്കര്‍ 30 സെന്റ് സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുന്നത്.
സ്വന്തം ജീവിതത്തിലുണ്ടായ അനുഭവമാണ് ലക്ഷങ്ങള്‍ വിലയുള്ള സ്ഥലം സൗജന്യമായി നല്കാന് സൈനബക്ക് പ്രചോദനമായത്. സൈനബയുടെ സഹോദരന് വൃക്കരോഗമുണ്ടായപ്പോള് ഡയാലിസിസ് ചെയ്യാനായി പല സ്ഥാപനങ്ങളെയും സമീപിച്ചു. അവസാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇടപെട്ട് കൊണ്ടോട്ടിയിലാണ് ചികിത്സ ഉറപ്പാക്കിയത്. മലപ്പുറത്ത് ഇങ്ങനെയൊരു സൗകര്യം വരണമെന്ന ചിന്തയാണ് ഭൂമി കൈമാറാന്‍ കാരണം.
സൗജന്യ ഡയാലിസിസ്, മരുന്ന് വിതരണം, മെഡിക്കല്‍ എയ്ഡ് സെന്റര്‍, ആംബുലന്‍സ്, മെഡിക്കല്‍ ലാബോറട്ടറി, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണവിതരണം, സഹായധന വിതരണം തുടങ്ങിയ സേവനങ്ങളാണ് സിഎച്ച് സെന്റര്‍ വഴി നല്‍കുക. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് സെന്ററിന്റെ പ്രസിഡന്റ്. 2010 ലാണ് ദുബായ് കെഎംസിസിയുടെ സഹകരണത്തോടെ മലപ്പുറം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സിഎച്ച് സെന്റര്‍ തുടങ്ങിയത്.
സിഎച്ച് സെന്ററിന് നല്കിയ ഭൂമിയുടെ രേഖ സൈനബ ഹജ്ജുമ പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് കൈമാറി. സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പി ഉബൈദുള്ള എംഎല്‍എ, പികെഎസ് കുഞ്ഞാന്, നഗരസഭാധ്യക്ഷ സിഎച്ച് ജമീല, കൊന്നോല യൂസുഫ്, എംപി മുഹമ്മദ്, ഹക്കീം കോല്‍മണ്ണ, മുട്ടേങ്ങാടന്‍ മുഹമ്മദലി, റഫീഖലി പെരിക്കാത്ര, പി അബ്ദുല്‍ മജീദ്, ബഷീര്‍ കുട്ടശ്ശേരി, എം ശിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]