കോണ്‍ഗ്രസ് പിന്തുണച്ചു; കരുവാരക്കുണ്ടില്‍ സി പി എമ്മിന് പ്രസിഡന്റ് സ്ഥാനം

കരുവാരക്കുണ്ട്: കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ബന്ധം കൂടുതല്‍ വഷളാക്കി കരുവാരക്കുണ്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുസ്ലിം ലീഗ് സ്വതന്ത്രനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് യു ഡി എഫിന്റെ പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് മെംബര്‍ രാജിവെച്ച ഒഴിവിലാണ് മഠത്തില്‍ ലത്തീഫ് പ്രസിഡന്റാകുന്നത്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കായിരുന്നു ലത്തീഫിന്റെ വിജയം.
പഞ്ചായത്തിലെ ഒമ്പത് മുസ്ലിം ലീഗ് മെംബര്‍മാര്‍ക്കെതിരെ കോണ്‍ഗ്രസും-സി പി എമ്മും ഒന്നിക്കുന്ന കാഴ്ചയാണ് കണ്ടത്. പഞ്ചായത്തിലെ ഏഴ് ഇടതു മുന്നണി അംഗങ്ങളും, അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ ലത്തീഫിന് അനുകൂലമായി വോട്ട് ചെയ്തു.
കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം പതിവായ പഞ്ചായത്തിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്നങ്ങളുണ്ടായിരുന്നു. അവ പരിഹരിച്ച് രണ്ട് പാര്‍ട്ടികളേയും ഒന്നിച്ച കൊണ്ടുപോയാണ് ഭരണം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ പാര്‍ട്ടികള്‍ക്കിടിയിലെ പ്രശ്നം രൂക്ഷമാവുകയും കോണ്‍ഗ്രസ് മുസ്ലിം ലീഗ് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുകയുമായിരുന്നു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]