പെരിന്തല്‍മണ്ണ കാദറലി സെവന്‍സ് ഫുട്ബാള്‍ ഗ്യാലറിയുടെ കാല്‍നാട്ടി

പെരിന്തല്‍മണ്ണ  കാദറലി സെവന്‍സ് ഫുട്ബാള്‍ ഗ്യാലറിയുടെ കാല്‍നാട്ടി

പെരിന്തല്‍മണ്ണ .ഡിസംമ്പര്‍ ഒന്ന് മുതല്‍ നെഹറു സ്റ്റേഡിയത്തില്‍ തുടങ്ങുന്ന കാദറലിസവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്നായി നെഹറു സ്റ്റേഡിയത്തില്‍ ഒരുക്കുന്ന സ്റ്റില്‍ ഗ്യാലറിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിച്ചു. 10000പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം സി ഐ കെ.എസ് ബിനു നിര്‍വ്വഹിച്ചു.കാണികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പരിപൂര്‍ണമായും സ്റ്റീലില്‍ ഗ്യാലറി പണിയുന്നത്.

ചടങ്ങില്‍ സി. മുഹമ്മദലി, പച്ചീരിഫാ റൂഖ്, മണ്ണില്‍ ഹസ്സന്‍, എന്‍ എ കുഞ്ഞാപ്പ, എം കെ .കുഞ്ഞയമൂ, കറ്റീരി മാനപ്പ, താമരത്ത് മുഹമ്മദലി, കുറ്റീരി ഹസ്സന്‍, ഡോ: അബൂബക്കര്‍ തയ്യില്‍, മണ്ണേങ്ങല്‍ അസീസ്, വി.പി.നാസര്‍ പങ്കെടുത്തു

Sharing is caring!