വര്‍ഗീയ ശക്തികളുടെ നീക്കങ്ങള്‍ ഗൗരവത്തോടെ കാണണം: കാന്തപുരം

വര്‍ഗീയ ശക്തികളുടെ  നീക്കങ്ങള്‍ ഗൗരവത്തോടെ  കാണണം: കാന്തപുരം

തിരുനബി പഠിപ്പിച്ച സ്‌നേഹ സന്ദേശം ജന മനസ്സുകളി ലെത്തിക്കാന്‍ വിശ്വാസി സമൂഹം കര്‍മ രംഗത്തിറങ്ങണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കുണ്ടൂര്‍ ഉറൂസ് സമാപന സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ തീവ്രവാദ ശക്തികള്‍ മനുഷ്യ മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ഗൗരവത്തോടെ കാണണം. പ്രവാചക സന്ദേശം ഉള്‍കൊള്ളുന്ന സമൂഹത്തില്‍ വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ല. സഹജീവി സ്‌നേഹത്തിന്റെയും മാനവിക ബോധത്തിന്റെയും പാഠങ്ങളാണ് തിരുനബി പകര്‍ന്ന് നല്‍കിയത്. മദീനയില്‍ ബഹുസ്വര സമൂഹത്തിലെ തിരുനബിയുടെ ജീവിതം പഠിക്കുകയും പകര്‍ത്തുകയും ചെയ്യേണ്ടത് പുതിയ കാലത്ത് അനിവാര്യമാണ്. ചരിത്രത്തില്‍ നിന്നാണ് പ്രവാചകരെ വായിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!