എം.എല്‍.എയോട് മോശമായി പെരുമാറി താനൂര്‍ദേവധാറിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് സി.പി.എം

വി. അബ്ദുറഹിമാന്‍ എം.എല്‍.എയോട് അപമര്യാദയായി പെരുമാറിയ താനൂര്‍ദേവധാര്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവ് അവസാനിപ്പിക്കകണമെന്ന് സിപിഐ എം കെ പുരം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
കുണ്ടുങ്ങല്‍ സ.ടി സുധാകരന്‍ മാസ്റ്റര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ഏരിയാ സെക്രട്ടറി ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: അജീഷ് രക്തസാക്ഷി പ്രമേയവും, വി സതീഷ് ബാബു അനുശോചന പ്രമേയവും, സി സുബ്രഹ്മണ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പി എസ് സഹദേവന്‍, പി വി ഷണ്‍മുഖന്‍, കെ പത്മാവതി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ കെ വി സിദ്ദീഖ്, പി സതീശന്‍, രാധ മാമ്പറ്റ എന്നിവര്‍ സംസാരിച്ചു. കെവിഎ കാദര്‍ സ്വാഗതവും, കെ ദാസന്‍ നന്ദിയും പറഞ്ഞു. കെവിഎ കാദറിനെ പുതിയ സെക്രട്ടറിയായും,15 അംഗ ലോക്കല്‍ കമ്മറ്റിയെയും,19 ഏരിയാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ഞായറാഴ്ച വൈകീട്ട് ദേവധാര്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം കുണ്ടുങ്ങല്‍ സ. അജ്മല്‍ നഗറില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മൂസാന്‍കുട്ടി നടുവില്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെവിഎ കാദര്‍ അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി അംഗം പി സിറാജ്, പിഎസ് സഹദേവന്‍, ഇ ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി സുബ്രഹ്മണ്യന്‍ സ്വാഗതവും, പി വി ഷണ്‍മുഖന്‍ നന്ദിയും പറഞ്ഞു
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]