നാടുകാണി മഖാം തകര്‍ത്ത സലഫി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നാടുകാണി മഖാം  തകര്‍ത്ത സലഫി  പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നാടുകാണി മുഹമ്മദ് സ്വാലിഹ് മഖാം തകര്‍ത്ത കേസില്‍ സലഫി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വഴിക്കടവ് ആന മറി സ്വദേശി മുളയങ്കായി അനീഷിനെ(37)യാണ് പെരിന്തല്‍മണ്ണ ഡി വൈ എസ് പി: എം.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനീഷ് സലഫി പ്രവര്‍ത്തകനും
കെ.എന്‍ എം ഔദ്യേഗിക വിഭാഗം അനുകൂലിയുമാണ്.
കേസിലെ പ്രധാന പ്രതിയും അനീഷിന്റെ തൊഴിലാളിയുമായ വഴിക്കടവ് മാമാങ്കര സ്വദേശി അത്തിമണ്ണില്‍ ഷാജഹാന്‍ എന്നായാള്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

ജാറങ്ങളോടുള്ള എതിര്‍പ്പാണ് കൃത്യം ചെയ്യാന്‍ തങ്ങള്‍ക്ക് പ്രേരകമായതെന്ന് പിടിയിലായ അനീഷ് പോലീസിന് മൊഴി നല്‍കി. മഖ്ബറ തകര്‍ക്കാന്‍ ഷാജഹാനും അനീഷും പലതവണ ഗൂഢാലോചന നടത്തിയതായി പോലീസ് പറഞ്ഞു. ഇതിനായി ഷാജഹാന്റെ കാറില്‍ പ്രതികള്‍ രാത്രി സമയങ്ങളില്‍ പലവട്ടം മഖ്ബറ സന്ദര്‍ശിച്ചിരുന്നു. പോലീസ് കാവലുള്ളപ്പോള്‍ പോലും ജാറം തകര്‍ക്കാന്‍ ശ്രമം നടന്നു. വാടക വാഹനങ്ങള്‍ കേന്ദ്രീകരിച്ചും നാടുകാണി മുതല്‍ വടുപുറം വരെയുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചും പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് 6, 19, 28 തിയ്യതികളിലാണ് കോഴിക്കോട്- നിലമ്പൂര്‍ -ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പതയിലെ നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ്(റ) മഖാം തകര്‍ക്കപ്പെട്ടത്. ആദ്യ തവണ മഖാമിന്റെ മേല്‍ ഭാഗം പൊളിക്കുകയും മഖാമിലെ നേര്‍ച്ച പെട്ടിയും സംഭാവന പെട്ടിയും പൊളിച്ച് പണം മോഷ്ടിക്കുകയും ചെയ്തിരുന്നു. 19 ന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ ആഗസ്റ്റ് 28ന് മഖാമിന്റെ കൂടുതല്‍ ഭാഗം തകര്‍ക്കുകയും വാഴയും തെങ്ങും നടുകയും ചെയ്തിരുന്നു. പിന്നീട് പോലിസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് മഖാം പുനര്‍ നിര്‍മാണം നടത്തിയത്.

നാട് കാണി മുഹമ്മദ് സ്വാലിഹ് മഖാം അതിനീ ചമായി തകര്‍ത്ത പ്രതികളെ പിടികൂടിയ പോലീസ് നടപടി അഭിനന്ദനാര്‍ഹമാണെന്ന് എസ് വൈ എസ് ജില്ല കമ്മിറ്റി പ്രസ്താവിച്ചു.
ആഗോളതലത്തില്‍ സലഫി തീവ്രവാദികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായി പുണ്യ കേന്ദ്രങ്ങളുള്‍പ്പെടെയുളള സ്മാരകങ്ങള്‍ തകര്‍ക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ മുളയിലെക്കണ്ടത്തി തടയിടുന്നതില്‍ വിജയിച്ച പോലീസ് നടപടി സമാധാന കാംക്ഷികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.എം.അബൂബക്കര പടിക്കല്‍, ടി.അലവി ,സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍ എം സ്വാദിഖ് സഖാഫി, ബശീര്‍ പറവ ന്നൂര്‍ ,കെ .പി ജമാല്‍ കരുളായി, ഇ.കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി , റഹീം കരുവള്ളി, എ.പി ബശീര്‍ ചെല്ലക്കൊടിസംബ്ന്ധിച്ചു.

Sharing is caring!