പുതുതലമുറക്ക് മാത്യകയായി മലപ്പുറത്തുകാരി ഫെമിന

പുതുതലമുറക്ക് മാത്യകയായി മലപ്പുറത്തുകാരി ഫെമിന

മലപ്പുറം: ഭൗതീക വിദ്യഭ്യാസത്തിലെ എ പ്ലസിനായിട്ടുള്ള നേട്ടോട്ടത്തിനിടയില്‍ ധാര്‍മിക അറിവ് നേടാനുള്ള അവസരങ്ങളില്‍ നിന്ന് വഴുതിമാറുന്ന പുതു തലമുറക്ക് മാത്യകയായി കടുങ്ങപുരം ഗ്രാമത്തിന്റെ അഭിമാനമായി ഫെമിന. പരവക്കല്‍ പനച്ചിക്കാട് റഹ്മാനിയ മദ്രസ്സയില്‍ നിന്നും സമസ്ത അഞ്ചാം തരം പൊതു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്കും പുഴക്കാട്ടിരി റെയ്ഞ്ച് തലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ ചെറുക്കാട്ടില്‍ ഫെമിനക്ക് നാടിന്റെ ആദരം സമര്‍പ്പിച്ചു. പനച്ചിക്കാട് മഹല്ല് പ്രസിഡണ്ട് പാലക്കമണ്ണില്‍ അബ്ദുല്‍ അസീസ് ഉപഹാരം സമ്മാനിച്ചു. മഹല്ല് സെക്രട്ടരി ഹമീദ് കോരത്ത് അധ്യക്ഷനായിരുന്നു. ചെറുക്കാട്ടില്‍ മുസ്തഫ യുടെ മകളാണ് നാടിന്റെ അഭിമാനമായ ഫെമിന, ചെറുകുളമ്പ് ഐ.കെ.ടി.സ്‌കൂള്‍ ആറാംതരം വിദ്യാര്‍ത്ഥിയാണ്.

Sharing is caring!